
ട്രൈഫിൾ പുഡിംഗ് റെസിപ്പികൾ
ഫ്രെഷ് ജ്യൂസി ഫ്രൂട്ട്, റിച്ച്, സപ്പിൾ ക്രീം എന്നിവയുടെ തികവാർന്ന ഡ്യുവറ്റ് ആദ്യസ്പൂൺ എടുക്കുമ്പോൾ തന്നെ എന്തൊരു സ്വർഗ്ഗീയ അനുഭൂതി. ഒരു കാൻഡിൽലൈറ്റ് ഡിന്നറായാലും, കുടുംബ കൂട്ടായ്മ ആയാലും ഈ ഡെസ്സെർട്ട് തികവാർന്ന ഫിനിഷ് പ്രദാനം ചെയ്യുന്നു, പ്രിയപ്പെട്ടവരുടെ അനുമോദനങ്ങൾ അനവധി ആയിരിക്കും.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 35 മിനിട്ട്
- ചില്ലിംഗ് - 60 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 1 കപ്പ്നെസ്ലെ a+ നറീഷ് മിൽക്ക്
- 1പായ്ക്ക്സ്ട്രോബറി ജെല്ലി
- 1/2 kgസ്പോഞ്ച് കേക്ക് (അല്ലെങ്കിൽ ഏതെങ്കിലും ഫ്രൂട്ട് കേക്ക്)
- 1 കപ്പ് ഫ്രെഷ് ക്രീം
- 3 കപ്പ്സീസണൽ ഫ്രൂട്ട് മുറിച്ചത്
എങ്ങനെ ഉണ്ടാക്കാം ട്രൈഫിൾ പുഡിംഗ്
- പായ്ക്കിലെ നിർദേശം അനുസരിച്ച് ജെല്ലി തയ്യാറാക്കി സെറ്റ് ചെയ്യാൻ വെക്കുക. സ്പോഞ്ച് കേക്ക് ചെറു കഷണങ്ങളായി കട്ട് ചെയ്ത് ഒരു ഗ്ലാസ്സിൽ ഇട്ടുവെക്കുക.
- ഒരു ബൌളിൽ നെസ്ലെ മിൽക്ക്മെയ്ഡും പാലും മിക്സ് ചെയ്യുക, ഈ മിശ്രണം സ്പോഞ്ച് കേക്ക് കഷണങ്ങളിൽ ഒഴിച്ച്, മുറിച്ച് ഫ്രൂട്ട് ചേർക്കുക.
- ഫ്രെഷ് ക്രീം ഉലർത്തുക. സെറ്റ് ചെയ്ത ജെല്ലി ക്യൂബുകളാക്കി മുറിച്ച് ഫ്രൂട്ട്സിൽ വെക്കുക. ഉലർത്തിയ ക്രീമിൽ ടോപ്പ് ചെയ്ത്, ചിൽഡ് ആയി നൽകുക
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs