സ്വീറ്റ് പിസ Recipe

പിസ്സ? അതും മധുരമുള്ളത്? അതെ, ശരിയാണ്! ഇനി പുരികം ഉയരുന്നതിന് മുമ്പ് റെസിപ്പി വായിക്കുക! നെസ്‍ലെ മിൽക്ക്മെയ്ഡ്, നട്ട്സ്, പിസാ ബേസ് എന്നിവയുടെ സ്വാദിഷ്ടമായ ഈ കോംബിനേഷൻ സുന്ദരമായി സമന്വയിച്ച് നിസ്തുലമായ ഡെസ്സെർട്ട് ഉണ്ടാക്കുന്നു, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അത് ഓരോ ദിവസത്തെയും മധുര അഭിവാഞ്ഛ ശമിപ്പിക്കുന്നു!

 • സെർവിംഗ് - 6
 • തയ്യാറാക്കൽ - 10 മിനിട്ട്
 • പാചകം - 15 മിനിട്ട്

Ingredients for സ്വീറ്റ് പിസ

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 1 tbsp ബട്ടർ
 • 2 (8"വ്യാസം) പിസ ബേസ്
 • 3 tbsp ബദാം (ആൽമണ്ട്) മുറിച്ചത്
 • 3 tbsp കശുവണ്ടി മുറിച്ചത്
 • 3 tbsp ഉണക്കമുന്തിരി മുറിച്ചത്

എങ്ങനെ ഉണ്ടാക്കാം സ്വീറ്റ് പിസ

 • ഒരു പാനിൽ, ബട്ടറും നെസ്‍ലെ മിൽക്ക്മെയ്ഡും ഒന്നിച്ച്, നിരന്തരം ഇളക്കി ചൂടാക്കുക. തിളപ്പിച്ച്, തീയിൽ നിന്ന് ഇറക്കി വെക്കുക. ഈ മിശ്രണം പിസാ ബേസിന് മീതെ ഒരേപോലെ സ്പ്രെഡ് ചെയ്യുക.
 • അതിൽമുറിച്ച ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വിതറുക. ഒരു ഒവനിൽ 10 മുതൽ 15 മിനിട്ട് 220 0C ൽ, അല്ലെങ്കിൽ ടോപ്പ് ലൈറ്റ് ബ്രൌൺ ആകുന്നതു വരെ ബേക്ക് ചെയ്യുക. നിങ്ങൾക്ക് ടോപ്പിംഗ് ആയി ചോക്കലേറ്റ് ചിപ്സ്, വാൾനട്ട്, അഥവാ മുറിച്ച ഫ്രെഷ് ഫ്രൂട്ട് ഉപയോഗിക്കാം.
 • ചൂടോടെ സെർവ് ചെയ്യുക
Recipe you might like
Related Articles