Sorry, you need to enable JavaScript to visit this website.
Skip to main content
Sweet Coconut Rice and Mango Dessert

കോക്കനട്ട് റൈസ് & മാംഗോ ഡെസ്സെർട്ട് റെസിപ്പികൾ

സ്വാദിഷ്ടമായ ഈ ഈസി ഡെസ്സെർട്ട് കൊണ്ട് തായ്‍ലാന്‍റിന്‍റെ ഒരു സ്പൂൺ വശ്യത വീട്ടിൽ ആസ്വദിക്കാം. കോക്കനട്ട് റൈസിന്‍റെയും മാമ്പഴത്തിന്‍റെയും പ്രലോഭിപ്പിക്കുന്ന ഈ ക്രീമി കോംബിനേഷൻ നിങ്ങളെ ഏഴാം സ്വർഗ്ഗത്തിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

  • സെർവിംഗ് - 4
  • തയ്യാറാക്കൽ - 15 മിനിട്ട്
  • പാചകം - 20 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 1/3 കപ്പ്മാഗി കോക്കനട്ട് മിൽക്ക് പൗഡർ
  • 1 കപ്പ്അരി
  • 3 കപ്പ്ചൂട് വെള്ളം
  • 1/4 tspഉപ്പ്
  • 1 tspവനില എസ്സെൻസ്
  • 2 tspകോൺഫ്ലോർ
  • 2മാമ്പഴം കഷണങ്ങൾ

എങ്ങനെ ഉണ്ടാക്കാം കോക്കനട്ട് റൈസ് & മാംഗോ ഡെസ്സെർട്ട്

  • അരി നന്നായി കഴുകുക. 25 ഗ്രാം കോക്കനട്ട് മിൽക്ക് പൌഡർ 2 കപ്പ് ചൂടുവെള്ളത്തിൽ മിക്സ് ചെയ്യുക. അരിയും ഉപ്പും ചേർത്ത്, കുറഞ്ഞ ഫ്ലെയിമിൽ പ്രഷർ കുക്കറിൽ ആദ്യ വിസിൽ വരെ 5 മിനിട്ട് കുക്ക് ചെയ്യുക. അത് കഴിഞ്ഞ്, വനില എസ്സെൻസ് ചേർത്ത് റൈസ് നന്നായി ഉടയ്ക്കുക.
  • ഒരു ബൌളിൽ, ശേഷിച്ച 25 ഗ്രാം കോക്കനട്ട് മിൽക്ക് പൌഡർ, 1 കപ്പ് ചൂടുവെള്ളത്തിൽ, നെസ്‍ലെ മിൽക്ക്മെയ്ഡ്, കോൺഫ്ലവർ ചേർത്ത് മിക്സ് ചെയ്യുക. മിശ്രണം കുറുകുന്നതുവരെ ഒരു പാനിൽ ചൂടാക്കുക.
  • വേവിച്ച റൈസിൽ മാമ്പഴം മുറിച്ചതിനൊപ്പം കോക്കനട്ട് സോസ് ചേർക്കുക. നന്നായി മിക്സ് ചെയ്ത്, ഒരു സെർവിംഗ് ബൌളിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കുക. റൈസിന് മീതെ മാംഗോ സ്ലൈസുകൾ വെച്ച് സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid