സ്ട്രോബറി ഐസ്ക്രീം Recipe

ഈ ഫ്രൂട്ടി ഡെലിക്കസി ഏത് സീസണിലും ആസ്വാദ്യകരമാണ്. സ്ട്രോബറി ഐസ്ക്രീം വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്നാണ് അത് തികച്ചും ഇഷ്ടപ്പെടുന്നവർ ആലോചിക്കുക. നിങ്ങളും അങ്ങനെയാണെങ്കിൽ ഞങ്ങളുടെ റെസിപ്പി നിങ്ങളെ സന്തോഷിപ്പിക്കും. ഞങ്ങളുടെ സ്ട്രോബെറി ഐസ്ക്രീം റെസിപ്പി വളരെ എളുപ്പമാണ്, സമൃദ്ധവും, കേരീമുള്ള, സ്വാദിഷ്ടവുമായ സ്ട്രോബറി ഐസ്ക്രീം നിഹ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഉണ്ടാക്കാം. പല ചടങ്ങുകൾക്കും, അതല്ലെങ്കിൽ നിങ്ങൾ സ്ട്രോബറി ഐസ്ക്രീം വേണമെന്ന് ആഗ്രഹിക്കുന്ന ദിവസങ്ങളിലും ഇതാണ് ഉത്തമ ഡെസ്സെർട്ട്.

  • സെർവിംഗ് - 5
  • തയ്യാറാക്കൽ - 15 മിനിട്ട്
  • ചില്ലിംഗ് - 300 മിനിട്ട്

Ingredients for സ്ട്രോബറി ഐസ്ക്രീം

  • 1 ടിൻ ( 400 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 200 ഗ്രാം ഫ്രെഷ് സ്ട്രോബറി
  • 300 ഗ്രാം ഫ്രെഷ് ക്രീം

എങ്ങനെ ഉണ്ടാക്കാം സ്ട്രോബറി ഐസ്ക്രീം

  • മിക്സർ-ഗ്രൈൻഡറിൽ സ്ട്രോബറി അടിച്ച്, അരച്ച് മാറ്റി വെക്കുക.
  • ഒരു ബൌളിൽ, നെസ്‍ലെ മിൽക്ക്മെയ്ഡ്, ഫ്രെഷ് ക്രീം, സ്ട്രോബറി പുരി എന്നിവ കൂട്ടി സംയോജിപ്പിക്കുക. കുറുകുന്നതുവരെ ചെറുതായി ഇളക്കുക. പകുതി സെറ്റാകുന്നതുവരെ ഫ്രീസറിൽ സെറ്റ് ചെയ്യുക. എടുത്ത് വീണ്ടും ഇളക്കി മയപ്പെടുത്തുക. അങ്ങനെ ചെയ്യുന്നത് ഐസ്ക്രീം സെറ്റാകുമ്പോൾ മയമുള്ളതും ക്രീമിയും ആകാൻ സഹായിക്കും.
  • തിരികെ ഫ്രീസറിൽ വെച്ച് പൂർണമായും സെറ്റാക്കുക. ചിൽ ചെയ്ത് സെർവ് ചെയ്യാം.
Recipe you might like
Related Articles