ഷാഹി ടുക്കഡെ Recipe

തികച്ചും സ്വാദിഷ്ടമായ ഈ റെസിപ്പി കൊണ്ട് സാധാരണ ബ്രെഡ്ഡ് രാജകീയ അവതാരം എടുക്കുന്നു, നിങ്ങളുടെ ദീപാവലി ആഘോഷങ്ങൾ എളുപ്പത്തിൽ മധുരതരമാകുമെന്ന് ഉറപ്പാണ്. ഫ്രൈഡ് ബ്രെഡ്ഡ് നിങ്ങളുടെ ഭാരം കൂട്ടുമെന്ന് തോന്നുന്നുണ്ടെങ്കിൽ, വിഷമിക്കേണ്ട, അതിന് പകരം ബ്രെഡ്ഡ് ടോസ്റ്റ് ചെയ്ത്, ആശങ്കയില്ലാതെ, ആസ്വദിക്കാം!

 • സെർവിംഗ് - 8
 • തയ്യാറാക്കൽ - 15 മിനിട്ട്
 • ചില്ലിംഗ് - 30 മിനിട്ട്

Ingredients for ഷാഹി ടുക്കഡെ

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 1 കപ്പ് നെസ്‍ലെ a+ നറീഷ് മിൽക്ക്
 • 1 tbsp നെസ്‍ലെ എവരിഡെ ഗീ
 • 1 tbsp കോൺ ഫ്ലോർ
 • 1 tsp ഏലക്ക (കാർഡമം) പൗഡർ
 • 1 കപ്പ് വെള്ളം
 • 175 ഗ്രാം) പഞ്ചസാര
 • 8 കഷണങ്ങൾ ബ്രഡ്
 • 1 tbsp മിക്സഡ് ഡ്രൈ ഫ്രൂട്ട്സ്

എങ്ങനെ ഉണ്ടാക്കാം ഷാഹി ടുക്കഡെ

 • കോൺ ഫ്ലോർ 2-3 tbsp പാലിൽ ചേർത്ത് പേസ്റ്റ് ആക്കുക, എന്നിട്ട് മാറ്റി വെക്കുക.
 • ബാക്കി പാലിൽ നെസ്‍ലെ മിൽക്ക്മെയ്ഡ് മിക്സ് ചെയ്ത് തിളപ്പിക്കുക. ഇനി, കോൺ ഫ്ലോർ പേസ്റ്റ് ചേർക്കുക. മിശ്രണം കുറുകുന്നതുവരെ നിരന്തരം ഇളക്കുക. ഈ മിശ്രണത്തിൽ ഏലയ്ക്കാപ്പൊടി ചേർക്കുക.
 • വെള്ളവും പഞ്ചസാരയും ഒന്നിച്ച് തിളപ്പിച്ച് സിറപ്പ് തയ്യാറാക്കുക. ഊറ്റിയെടുത്ത് മാറ്റിവെക്കുക. ബ്രെഡ്ഡ് സ്ലൈസ് രണ്ടായി മുറിച്ച് സ്ലർണനിറം ആകുന്നതുവരെ നെയ്യിൽ വറുത്തെടുക്കുക. വറുത്ത ബ്രെഡ്ഡ് ഉടനെ പഞ്ചസാര സിറപ്പിൽ ഇടുക. ഏതാനും സെക്കന്‍റ് നേരം ഡിപ്പ് ചെയ്യുക, ബ്രെഡ്ഡ് സ്ലൈസ് ക്രിസ്പ് ആയി ഇരിക്കും.
 • ബ്രെഡ്ഡ് സ്ലൈസുകൾ മുഴുവനും സെർവിംഗ് ഡിഷിൽ അറേഞ്ച് ചെയ്യുക, ഓരോ സ്ലൈസും 1 tbsp നെസ്‍ലെ മിൽക്ക്മെയ്ഡ് മിശ്രണം കൊണ്ട് ടോപ്പ് ചെയ്യുക (2സ്റ്റെപ്പിൽ തയ്യാറാക്കുന്നു). നട്സ് കൊണ്ട് ഗാർണിഷ് ചെയ്യുക.
Recipe you might like
Related Articles