സേമിയ പായസം Recipe

ഒരു ഇന്ത്യൻ വിരുന്നിന്റെ അവസാനം വിളമ്പാൻ പറ്റിയ മധുരമാണ് സേമിയ പായസം. മിൽക്ക് മെയ്ഡ് കൊണ്ട് എങ്ങനെ സേമിയ പായസം ഉണ്ടാക്കാം എന്ന് പഠിക്കൂ. സേമിയയുടെയും പാലിന്റെയും ഗുണങ്ങൾ ശരിയായ അളവിൽ ചേർന്ന ഈ വിഭവം ഉണ്ടാക്കാൻ ഈ റെസിപ്പി നിങ്ങളെ പഠിപ്പിക്കും. സേമിയ പായസം ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉണ്ടാക്കാം. വളരെ വേഗത്തിൽ എങ്ങനെ സേമിയ പായസം ഉണ്ടാക്കാം എന്ന് ഈ റെസിപ്പി നിങ്ങളെ പഠിപ്പിക്കും. വീട്ടിലെ അതിഥികൾക്ക് ഈ സേമിയ പായസം വിളമ്പി പുകഴ്ത്തലുകളും പ്രശംസകളും കേൾക്കാൻ തയ്യാറാകൂ. ഈ സേമിയ പായസത്തിന്റെ റെസിപ്പി ഉപയോഗിക്കുമ്പോൾ തന്നെ മറ്റു ചേരുവകളും നിങ്ങൾക്ക് ചേർക്കാം. ഈ സേമിയ പായസത്തിന്റെ റെസിപ്പി ഇന്ന് തന്നെ ശ്രമിച്ച് വീട്ടിൽ എങ്ങനെ സേമിയ പായസം ഉണ്ടാക്കാം എന്ന് അറിയാൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടൂ.

 • സെർവിംഗ് - 10
 • തയ്യാറാക്കൽ - 5 മിനിട്ട്
 • പാചകം - 10 മിനിട്ട്

Ingredients for സേമിയ പായസം

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 1/2 ലിറ്റർ നെസ്‍ലെ a+ നറീഷ് മിൽക്ക്
 • 1/3 കപ്പ് വറുത്ത സേമിയ (വെർമിസെല്ലി)
 • 1/2 tsp ഏലക്ക (കാർഡമം) പൗഡർ
 • 2 tbsp ഉണക്കമുന്തിരി
 • 2 tbsp മിക്സഡ് ഡ്രൈ ഫ്രൂട്ട്

എങ്ങനെ ഉണ്ടാക്കാം സേമിയ പായസം

 • പാൽ തിളപ്പിച്ച്. നെസ്‍ലെ മിൽക്ക്‍മെയ്ഡ്, സേമിയ , ഏലയ്ക്ക എന്നിവ ചേർക്കുക
 • 4 മുതൽ 5 മിനിട്ട് കുക്ക് ചെയ്യുക. ഫ്ലെയിമിൽ നിന്ന് ഇറക്കി, ഉണക്കമുന്തിരിയും നട്ട്സും ചേർക്കുക.
 • ചൂടോടെ കഴിക്കുക.
Recipe you might like
Related Articles