പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക് റെസിപ്പികൾ
മുകളിൽ പഴങ്ങളുടെ നന്മ നിങ്ങൾക്ക് കാണാവുന്നതിനാൽ അപ്സൈഡ് ഡൌൺ കേക്ക് എപ്പോഴും ഗ്ലാമർ ഉള്ളതായിരിക്കും. ഇതാകട്ടെ ക്ലാസ്സിക് ആണ്, കൈതച്ചക്ക വിളയുന്ന കാലത്ത് തീർച്ചയായും ബേക്ക് ചെയ്യണം. ദൃഢമാണ്, മാധുര്യമുള്ളതാണ്; മയമുള്ളതാണ്, തൃപ്തിയേകുന്നതാണ്; ഇപ്പോൾതന്നെ ട്രൈ ചെയ്യൂ, ഞങ്ങൾ പറയുന്നതൊക്കെ നിങ്ങൾക്ക് ബോധ്യമാകും. നിർവൃതിയേകുന്ന ഡെസ്സെർട്ട് അനുഭവത്തിന് ഒരു സ്കൂപ്പ് ക്ലാസ്സിക് വനില ഐസ്ക്രീം സഹിതം സെർവ് ചെയ്യുക.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 15 മിനിട്ട്
- ബേക്കിംഗ് - 45 മിനിട്ട്
ചേരുവകൾ:
- 1ടിൻ (400 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 6പൈനാപ്പിൾ കഷണം
- 5-6 tbspപഞ്ചസാര
- 200 ഗ്രാംമൈദ (ഓൾ പർപ്പസ് ഫ്ലോർ)
- 1 tspബേക്കിംഗ് പൌഡർ
- 1 tspബേക്കിംഗ് സോഡ
- 100 ഗ്രാംവെണ്ണ
- 1/2 tspപൈനാപ്പിൾ എസ്സെൻസ്
- 1 കപ്പ് (150 മി.ലി.)ഏരിയേറ്റഡ് സോഡ
എങ്ങനെ ഉണ്ടാക്കാം പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക്
- ഒവൻ 180° C യിൽ ചൂടാക്കുക. 8" ബേക്കിംഗ് ടിൻ ഗ്രീസ് ചെയ്യുക. അടിയിൽ പൈനാപ്പിൾ സ്ലൈസ് നിരത്തി വെക്കുക.
- ഒരു പാനിൽ പഞ്ചസാര ഉരുക്കി ബ്രൌൺ നിറമാക്കുക. ചൂടോടെ ഈ പഞ്ചസാര ലായനി പൈനാപ്പിൾ സ്ലൈസിന് മീതെ ഒഴിച്ച്, മാറ്റിവെക്കുക.
- ബട്ടർ ഉരുക്കി, ചെറുതായി തണുപ്പിക്കുക. നെസ്ലെ മിൽക്ക്മെയ്ഡ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി എസ്സെൻസ് ചേർക്കുക. മൈദ, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡ എന്നിവ ഒന്നിച്ച് അരിച്ചെടുക്കുക. മിൽക്ക്മെയ്ഡ് ലായനിയിൽ അൽപ്പം മൈദ മിക്സ് ചേർക്കുക, എന്നിട്ട് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവർത്തിച്ച്, മൈദയും സോഡയും തീരുന്നതുവരെ മാറിമാറി ചേർക്കുക.
- കേക്ക് ടിന്നിലെ പൈനാപ്പിൾ സ്ലൈസിന് മീതെ മാവ് ഒഴിക്കുക, 45 മിനിട്ട് നേരം, അഥവാ കേക്ക് പാകമാകുന്നതുവരെ 180°C യിൽ ബേക്ക് ചെയ്യുക.
- ഒവനിൽ നിന്നെടുത്ത്, ഒരു കത്തി ഉപയോഗിച്ച് കേക്കിന്റെ അരികുകൾ ഇളക്കി, ഉടനെ ഒരു പ്ലേറ്റിലേക്ക് മാറ്റുക. സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs