
പൈനാപ്പിൾ സൂഫ്ലെ റെസിപ്പികൾ
ജ്യൂസി, ഫ്രെഷ് കൈതച്ചക്കയുടെയും, രുചിയുള്ള ക്രീം അടിച്ച് നേർപ്പിച്ചതിന്റെയും കോംബിനേഷൻ വായിൽ വെള്ളമൂറിക്കും, മനസ്സിന് കുളിർമ്മയേകും. ഈ 3-സ്റ്റെപ്പ് റെസിപ്പി ട്രൈ ചെയ്യുക, അത് യാഥാർത്ഥ്യമാകുന്നത് കാണുക!
- സെർവിംഗ് - 10
- തയ്യാറാക്കൽ - 20 മിനിട്ട്
- ചില്ലിംഗ് - 120 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 1⅔ കപ്പ് (250 മി.ലി.)നെസ്ലെ a+ നറിഷ് മിൽക്ക്
- 1½ കപ്പ്ഫ്രെഷ് ക്രീം
- 2½tbspജെലാറ്റിൻ
- ½ കപ്പ്ചൂടുവെള്ളം
- 4പൈനാപ്പിൾ സ്ലൈസ്, മുറിച്ചത്
- 4നാരങ്ങ, പിഴിഞ്ഞെടുത്ത നീര്
- അലങ്കരിക്കാൻ ചെറി
എങ്ങനെ ഉണ്ടാക്കാം പൈനാപ്പിൾ സൂഫ്ലെ
- ക്രീം ഐസിൽ വെച്ച് അടിച്ച് മയപ്പെടുത്തി, പതപ്പിക്കുക. തണുപ്പിച്ച് വെക്കുക.ജംലാറ്റിൻ ചൂടുവെള്ളത്തിൽ കുതിർത്ത്, ഒരു പാനിൽ വെള്ളം ചൂടാക്കി അലിയിക്കുക.
- നെസ്ലെ മിൽക്ക്മെയ്ഡ്, പാൽ, മുറിച്ച പൈനാപ്പിൾ, നാരങ്ങാ നീര് എന്നിവ അലിഞ്ഞ ജെലാറ്റിനിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അടിച്ച ക്രീം (ഗാർണിഷിംഗിന് 2 tbsp മാറ്റിവെക്കുക) മിശ്രണത്തിലേക്ക് ഫോൾഡ് ചെയ്യുക.
- ഈ മിശ്രണം നനവുള്ള സൂഫ്ലെ ഡിഷിലേക്ക് ഒഴിച്ച് തണുപ്പിക്കുക. സെറ്റ് ആയാൽ, അടിച്ച ക്രീം, ചെറി എന്നിവ ചേർത്ത് തണുപ്പിച്ച് സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs