പൈനാപ്പിൾ ചീസ്കേക്ക് Recipe

ഒരു സ്പൂൺ നിറയെ ഇളംചൂടുള്ള, ഫ്രെഷ് സൂര്യവെളിച്ചം വായിലിട്ട്, ഓരോ അംശവും ആസ്വദിക്കുന്നത് സങ്കൽപ്പിക്കുക. അങ്ങനെയാണ് പൈനാപ്പിൾ ചീസ്കേക്കിന്‍റെ രുചി അനുഭവപ്പെടുക? ലളിതമായ ഈ റെസിപ്പി കൊണ്ട് അതാണ് ഉണ്ടാക്കാവുന്നത്.

 • സെർവിംഗ് - 6
 • തയ്യാറാക്കൽ - 20 മിനിട്ട്
 • ചില്ലിംഗ് - 120 മിനിട്ട്

Ingredients for പൈനാപ്പിൾ ചീസ്കേക്ക്

 • 1/2 ടിൻ (200 ഗ്രാം) നെസ്‍‍ലെ മിൽക്ക്മെയ്ഡ്
 • 200 ഗ്രാം നെസ്‍ലെ a+ നറിഷ് തൈര്
 • 100 ഗ്രാം മധുരം കുറഞ്ഞ ബിസ്ക്കറ്റ്
 • 6 tbsp ഉരുക്കിയ വെണ്ണ
 • 2 tbsp ജെലാറ്റിൻ
 • 1/4 കപ്പ് വെള്ളം അഥവാ പൈനാപ്പിൾ ജ്യൂസ്
 • 1 കപ്പ് ഫ്രെഷ് ക്രീം
 • 1 കപ്പ് ഉടച്ച പൈനാപ്പിൾ.

എങ്ങനെ ഉണ്ടാക്കാം പൈനാപ്പിൾ ചീസ്കേക്ക്

 • ബിസ്ക്കറ്റ് ഉടച്ച് പൊടിക്കുക, ഉരുക്കിയ വെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അത് എണ്ണതേച്ച, ഉള്ളുകുറഞ്ഞ ഒരു ഗ്ലാസ് ഡിഷിലേക്കോ, ചുവട് കട്ടികുറഞ്ഞ പൈ ഡിഷിലേക്കോ ഇട്ട് പരത്തി 15 മിനിട്ട് തണുപ്പിക്കുക.
 • തൈര് ഒരു മസ്ലിൻ തുണിയിൽ 10 മിനിട്ട് കെട്ടി അരിച്ച് കട്ടി തൈര് എടുക്കുക. ചെറിയൊരു ബൌളിൽ എടുത്ത വെള്ളത്തിൽ/ജ്യൂസിൽ ജെലാറ്റിൻ വിതറുക. ബൌൾ ചെറുതായി തിളക്കുന്ന വെള്ളത്തിൽ വെച്ച്, അലിയുന്നത് വരെ ഇളക്കുക.
 • കട്ടി തൈരും നെസ്‍ലെ മിൽക്ക്മെയ്ഡും ഒരു മിക്സിംഗ് ബൌളിൽ അടിച്ച് മയപ്പെടുത്തുക, ഉടച്ച പൈനാപ്പിളും, ജെലാറ്റിൻ മിശ്രണവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
 • ക്രീം അടിച്ച് നന്നായി പതപ്പിക്കുക, മിശ്രണത്തിലേക്ക് ചേർക്കുക. തണുപ്പിച്ച ബിസ്ക്കറ്റ് ലേയറിൽ ഒഴിച്ച്, 1-2 മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.
 • സ്ലൈസ് ചെയ്ത് സെർവ് ചെയ്യുക!
Recipe you might like
Related Articles