Sorry, you need to enable JavaScript to visit this website.
Skip to main content
Pineapple Cheesecake

പൈനാപ്പിൾ ചീസ്കേക്ക് റെസിപ്പികൾ

ഒരു സ്പൂൺ നിറയെ ഇളംചൂടുള്ള, ഫ്രെഷ് സൂര്യവെളിച്ചം വായിലിട്ട്, ഓരോ അംശവും ആസ്വദിക്കുന്നത് സങ്കൽപ്പിക്കുക. അങ്ങനെയാണ് പൈനാപ്പിൾ ചീസ്കേക്കിന്‍റെ രുചി അനുഭവപ്പെടുക? ലളിതമായ ഈ റെസിപ്പി കൊണ്ട് അതാണ് ഉണ്ടാക്കാവുന്നത്.

  • സെർവിംഗ് - 6
  • തയ്യാറാക്കൽ - 20 മിനിട്ട്
  • ചില്ലിംഗ് - 120 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്‍‍ലെ മിൽക്ക്മെയ്ഡ്
  • 200 ഗ്രാംനെസ്‍ലെ a+ നറിഷ് തൈര്
  • 100 ഗ്രാംമധുരം കുറഞ്ഞ ബിസ്ക്കറ്റ്
  • 6 tbspഉരുക്കിയ വെണ്ണ
  • 2 tbspജെലാറ്റിൻ
  • 1/4 കപ്പ്വെള്ളം അഥവാ പൈനാപ്പിൾ ജ്യൂസ്
  • 1 കപ്പ്ഫ്രെഷ് ക്രീം
  • 1 കപ്പ്ഉടച്ച പൈനാപ്പിൾ.

എങ്ങനെ ഉണ്ടാക്കാം പൈനാപ്പിൾ ചീസ്കേക്ക്

  • ബിസ്ക്കറ്റ് ഉടച്ച് പൊടിക്കുക, ഉരുക്കിയ വെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അത് എണ്ണതേച്ച, ഉള്ളുകുറഞ്ഞ ഒരു ഗ്ലാസ് ഡിഷിലേക്കോ, ചുവട് കട്ടികുറഞ്ഞ പൈ ഡിഷിലേക്കോ ഇട്ട് പരത്തി 15 മിനിട്ട് തണുപ്പിക്കുക.
  • തൈര് ഒരു മസ്ലിൻ തുണിയിൽ 10 മിനിട്ട് കെട്ടി അരിച്ച് കട്ടി തൈര് എടുക്കുക. ചെറിയൊരു ബൌളിൽ എടുത്ത വെള്ളത്തിൽ/ജ്യൂസിൽ ജെലാറ്റിൻ വിതറുക. ബൌൾ ചെറുതായി തിളക്കുന്ന വെള്ളത്തിൽ വെച്ച്, അലിയുന്നത് വരെ ഇളക്കുക.
  • കട്ടി തൈരും നെസ്‍ലെ മിൽക്ക്മെയ്ഡും ഒരു മിക്സിംഗ് ബൌളിൽ അടിച്ച് മയപ്പെടുത്തുക, ഉടച്ച പൈനാപ്പിളും, ജെലാറ്റിൻ മിശ്രണവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
  • ക്രീം അടിച്ച് നന്നായി പതപ്പിക്കുക, മിശ്രണത്തിലേക്ക് ചേർക്കുക. തണുപ്പിച്ച ബിസ്ക്കറ്റ് ലേയറിൽ ഒഴിച്ച്, 1-2 മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.
  • സ്ലൈസ് ചെയ്ത് സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid