ഫിർണി Recipe

ലോലവും ക്രീമിയും മാധുര്യമുള്ളതുമായ ഈ ചിൽഡ് അരികൊണ്ടുള്ള പുഡ്ഡിംഗ് പനിനീർ ഫ്ലേവറോടെ വേനൽ ചൂടുള്ള ദിവസത്തിൽ, അഥവാ ഒരു സ്പൈസി ഭക്ഷണത്തിന് ശേഷം ആസ്വദിക്കാൻ ഉത്തമം. P.S: ആസ്വാദ്യത കൂട്ടാൻ മുറിച്ച നട്ട്സ് ടോപ്പ് ചെയ്യുക. ഇതിൽ കുങ്കുമവും ചേർക്കാവുന്നതാണ്.

  • സെർവിംഗ് - 8
  • തയ്യാറാക്കൽ - 70 മിനിട്ട്
  • പാചകം - 15 മിനിട്ട്

Ingredients for ഫിർണി

  • 1 ടിൻ (400 ഗ്രാം) നെസ്‍ലെ മിൽക്ക്മെയ്ഡ്
  • 3 കപ്പ് നെസ്‍ലെ A+ നറിഷ് മിൽക്ക്
  • 100 ഗ്രാം റൈസ്
  • 1 tsp ഏലയ്ക്ക (കാർഡമം) പൌഡർ
  • 1 tsp റോസ് വാട്ടർ
  • ഏതാനും റോസ് ഇതൾ

എങ്ങനെ ഉണ്ടാക്കാം ഫിർണി

  • അരി 30 മിനിട്ട് മുതൽ 1 മണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കുക. വെള്ളം ഊറ്റിക്കളഞ്ഞ്, ഗ്രൈൻഡ് ചെയ്ത് നേർത്ത പേസ്റ്റ് ആക്കുക.
  • ഈ പേസ്റ്റിൽ പാൽ ചേർത്ത് ഒന്നിച്ച് ചൂടാക്കുക/കുക്ക് ചെയ്യുക, അടിയിൽ പിടിക്കാതിരിക്കാൻ നിർത്താതെ ഇളക്കുക. തിളപ്പിച്ച് വീണ്ടും 5 മുതൽ 7 മിനിട്ട് വേവിക്കുക. നെസ്‍ലെ മിൽക്ക്മെയ്ഡ് ചേർത്ത്, തീയിൽ നിന്ന് ഇറക്കുക.
  • ഏലയ്ക്കാ പൊടിയും പനിനീരും ചേർക്കുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് സെറ്റ് ആക്കുക.
  • റോസ് ഇതൾ കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക.
Recipe you might like
Related Articles