പാതിശപ്ത Recipe

ഫ്രെഞ്ച് ക്രെപ്പിലുള്ള ഈ ബംഗാളി വിഭവം അരിമാവ്, നെസ്‍ലെ മിൽക്ക്‍മെയ്ഡ്, മധുരം ചേർത്ത തേങ്ങ, നട്ട്സ് എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. പലപ്പോഴും മകര സംക്രാന്തിയുടെ അഥവാ ഇന്ത്യൻ വിളവെടുപ്പ് ഉത്സവത്തിന്‍റെ അവസരത്തിൽ ഉണ്ടാക്കുന്ന, മയമുള്ള ക്രെപ്പിന്‍റെയും, സ്വീറ്റ് ഫില്ലിംഗിന്‍റെയും സ്വാദിഷ്ടമായ ഈ കോംബിനേഷൻ, പല ഫ്ലേവറുകളിൽ ഉണ്ടാക്കാം. അത് വളരെ എളുപ്പം! നിങ്ങൾ ഇനിയും ട്രൈ ചെയ്തില്ലേ?

  • സെർവിംഗ് - 16
  • തയ്യാറാക്കൽ - 10 മിനിട്ട്
  • പാചകം - 20 മിനിട്ട്

Ingredients for പാതിശപ്ത

  • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 1 tbsp നെസ്‍ലെ എവരിഡേ ഷാഹി നെയ്യ്
  • 1 ½ കപ്പ് തേങ്ങ, ചുരണ്ടിയത്
  • 10 അണ്ടിപ്പരിപ്പ്, മുറിച്ചത്
  • 2 tbsp ഉണക്കമുന്തിരി, മുറിച്ചത്
  • 4 tbsp കുതിർത്ത അരി
  • 1 കപ്പ് മൈദ (ഓൾ പർപ്പസ് ഫ്ലോർ)
  • 1 നുള്ള് ബേക്കിംഗ് സോഡ

എങ്ങനെ ഉണ്ടാക്കാം പാതിശപ്ത

  • നെസ്‍ലെ മിൽക്ക്‍മെയ്ഡ്, തേങ്ങ, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ മിക്സ് ചെയ്ത് മാറ്റിവെക്കുക. കുതിർത്ത അരി ഗ്രൈൻഡ് ചെയ്ത് മാവ് ആക്കുക. ഒരു ബൌളിൽ, അരിമാവ്, മൈദ, ബേക്കിംഗ് സോഡ എന്നിവ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് മാവ് നേർപ്പിച്ചെടുക്കുക.
  • ഒരു നോൺ-സ്റ്റിക്ക് ഫ്രൈയിംഗ് പാൻ ചൂടാക്കി, അൽപ്പം നെയ്യ് തേച്ച് ഒരു തവി (ഏകദേശം 3 tbsp) മാവ് ഒഴിച്ച്, പാൻ ചുറ്റിച്ച്, പരത്തുക.
  • അത് ഗോൾഡൻ ബ്രൌൺ ആകുമ്പോൾ, അൽപ്പം മിൽക്ക്‍മെയ്ഡ് –തേങ്ങ മിശ്രണം ഒരറ്റത്ത് വെക്കുക. ക്രെപ് മറ്റേ സൈഡിലേക്ക് ചുരുട്ടുക. പാനിൽ നിന്നെടുത്ത്, ചൂടോടെ സെർവ് ചെയ്യുക.
Recipe you might like
Related Articles