നട്ടി ലോഗ് Recipe

ഡിന്നറിന് ശേഷമായാലും, വൈകിട്ടത്തെ ലഘുഭക്ഷണമായാലും, മധുരവും മൊരിവുമുള്ള ഈ ട്രീറ്റ്, കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും. ഈ നട്ടി സർപ്രൈസ് കൊണ്ട് ആവരെ ആനന്ദിപ്പിക്കുക.

 • സെർവിംഗ് - 6
 • തയ്യാറാക്കൽ - 20 മിനിട്ട്
 • ചില്ലിംഗ് - 60 മിനിട്ട്

Ingredients for നട്ടി ലോഗ്

 • 1 ടിൻ (400 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 4 tbsp ബട്ടർ
 • 1 tsp വനില എസ്സെൻസ്
 • 2 കപ്പ് ഉടച്ച അണ്ടിപ്പരിപ്പ്
 • 150 ഗ്രാം ബിസ്ക്കറ്റ്, ഉടച്ചത്

എങ്ങനെ ഉണ്ടാക്കാം നട്ടി ലോഗ്

 • ഒരു ബൌളിൽ, ബട്ടറും നെസ്‍ലെ മിൽക്ക്‍മെയ്ഡും ബീറ്റ് ചെയ്യുക. വനില എസ്സെൻസും ഒരു കപ്പ് ഉടച്ച അണ്ടിപ്പരിപ്പും ചേർക്കുക. ഉടച്ച ബിസ്ക്കറ്റ് അൽപ്പാൽപ്പമായി ചേർത്ത് മാവ് മയപ്പെടുത്തുക.
 • മാവ് മൂന്ന് ഭാഗമാക്കി, ബാക്കി ഉടച്ച അണ്ടിപ്പരിപ്പ് ചേർത്ത് ഓരോന്നും ഉരുട്ടിയെടുക്കുക. അണ്ടിപ്പരിപ്പ് അതിൽ പറ്റിപ്പിടിക്കാൻ അവ പരന്ന പ്ലേറ്റിലേക്ക് വെക്കുക.
 • അവ ക്ലിങ് ഫിലിമിന്‍റെ ഒരു ഷീറ്റിൽ, അല്ലെങ്കിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ്, ഒരു മണിക്കൂർ ഫ്രഡ്ജിൽ വെക്കുക.
 • അത് പൊതി അഴിച്ച്, സ്ലൈസ് ചെയ്ത് സെർവ് ചെയ്യാം!
Recipe you might like
Related Articles