
മോക്ക എക്സ്ക്വിസിറ്റ് റെസിപ്പികൾ
നിങ്ങൾ ഒരു സ്പൂൺ കഴിച്ചാൽ മതി, കാപ്പി, ക്രീം, ചോക്കലേറ്റ് എന്നിവയുടെ രുചിതരംഗം നിങ്ങളെ ആവരണം ചെയ്യും, ബിസ്ക്കറ്റിന്റെയും വാൾനട്ടിന്റെയും ക്രഞ്ചിനെസ് ആസ്വാദ്യത കൂട്ടും. ആരറിഞ്ഞു, യഥാർത്ഥ ആനന്ദം ഒരു ബൌളിൽ തണുപ്പിച്ചാണ് കിട്ടുന്നതെന്ന്.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 25 മിനിട്ട്
- ചില്ലിംഗ് - 30 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 4 tbspനെസ്കഫെ ക്ലാസ്സിക് കോഫി പൌഡർ
- 250 ഗ്രാംവെണ്ണ
- 2 tbspപൊടിച്ച പഞ്ചസാര
- 5 tbspകൊക്കോ പൌഡർ
- 1½ കപ്പ്ഫ്രെഷ് ക്രീം
- 200 ഗ്രാംബിസ്ക്കറ്റ്, തരിയായി ഉടച്ചത്
- 1/2 കപ്പ്വാൾനട്ട്, മുറിച്ചത്
എങ്ങനെ ഉണ്ടാക്കാം മോക്ക എക്സ്ക്വിസിറ്റ്
- ബട്ടറും പഞ്ചസാരയും നേർത്ത്, നുരയുന്നതുവരെ മിക്സ് ചെയ്യുക. കോഫിയും, കൊക്കോ പൌഡറും ചേർത്ത് നന്നായി മിക്സ് ചെയ്യുക
- ക്രീം അടിച്ച്, നെസ്ലെ മിൽക്ക്മെയ്ഡ് ചേർത്ത് മേൽപ്പറഞ്ഞ മിശ്രണത്തിലേക്ക് ഫോൾഡ് ചെയ്യുക. തരിയോടെ ഉടച്ച ബിസ്ക്കറ്റും വാൾനട്ടും ചേർക്കുക. (2 tbsp ഉടച്ച മിശ്രണം ടോപ്പിംഗിന് മാറ്റിവെക്കുക)
- അത് സെർവിംഗ് ഡിഷിലേക്ക് മാറ്റി, തണുപ്പിക്കുക.
- ഉടച്ച ബിസ്ക്കറ്റും, വാൾനട്ടും ടോപ്പ് ചെയ്ത് സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs