
മിഷ്ടി ദഹി റെസിപ്പികൾ
പരമ്പരാഗതമായ ഈ മധുര സൽക്കാരം സാംസ്ക്കാരിക സമ്പന്നമായ കൊൽക്കത്തയിൽ നിന്നുള്ളതാണ്. രുചിയുടെയും ഘടനയുടെയും കാര്യത്തിൽ ആ ഭൂപ്രദേശം പോലെ സമ്പന്നവും. സ്വീറ്റ് നെസ്ലെ മിൽക്ക്മെയ്ഡിന്റെയും, ക്രീമി കെർഡിന്റെയും രുചികരമായ സമന്വയത്തിന്റെ ഫ്ലേവർ ആസ്വദിക്കുക.
- സെർവിംഗ് - 4
- തയ്യാറാക്കൽ - 30 മിനിട്ട്
- പാചകം - 20 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 3 കപ്പ്നെസ്ലെ a+ നറീഷ് ദഹി
- 1 നുള്ള്ഏലക്ക (കാർഡമം) പൗഡർ
എങ്ങനെ ഉണ്ടാക്കാം മിഷ്ടി ദഹി
- തൈര് ഒരു മസ്ലിൻ തുണിയിൽ കെട്ടി 25 മുതൽ 30 മിനിട്ട് തൂക്കിയിട്ട് അമിത ജലം നീക്കം ചെയ്യുക.
- നെസ്ലെ മിൽക്ക്മെയ്ഡ്, തൂക്കിയിട്ട തൈര്, ഏലയ്ക്കാ പൊടി എന്നിവ ചേർക്കുക. നന്നായി മിക്സ് ചെയ്ത്, ഫോയിൽ അഥവാ ഗ്രീസ്പ്രൂഫ് പേപ്പർ കൊണ്ട് ബൌൾ മൂടുക.
- ബൌൾ ഒരു പാനിൽ തിളക്കുന്ന വെള്ളത്തിൽ വെക്കുക, 15 മുതൽ 20 മിനിട്ട് സ്റ്റീം ചെയ്യുക. കത്തിയോ സ്പൂണോ ഇട്ട് നോക്കുക, അത് ക്ലീനായി തിരിച്ചെടുക്കാൻ കഴിയുന്നെങ്കിൽ മിഷ്ടി ദഹി റെഡി ആണെന്നാണ് അതിനർത്ഥം. തണുപ്പിച്ച് സെർവ്വ് ചെയ്യുക.
- ക്വിക്ക് ടിപ്പ്: സ്റ്റീമിംഗിന് കാക്കാതെ നിങ്ങൾക്ക് പ്രഷർ കുക്കർ ഉപയോഗിക്കാവുന്നതാണ്.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs