
മാവ ഖീർ റെസിപ്പികൾ
സവിശേഷമായ ഒന്നിനായാണ് താൽപ്പര്യപ്പെടുന്നതെങ്കിൽ, ഈ ഡ്രൈ ഫ്രൂട്ട് ഖീർ അങ്ങനെ ഒന്നാണ്. മികച്ച തോതിൽ ക്രീമിയായ അത് ഉണക്കമുന്തിരി, ബദാം, ഖസുവണ്ടി പരിപ്പ് മുതലായവ കൂടി ചേരുമ്പോൾ, എളുപ്പം ഉണ്ടാക്കാവുന്ന റീഗൽ ഡെസ്സെർട്ട് ആണ്. ഈ മധുരം കൊണ്ട് സ്വയം രാജകീയ വിരുന്ന് ഒരുക്കുക.
- സെർവിംഗ് - 4
- തയ്യാറാക്കൽ - 15 മിനിട്ട്
- പാചകം - 15 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 2 tbspനെസ്ലെ എവരിഡെ ഗീ
- 450 മി.ലിനെസ്ലെ a+ നറീഷ് മിൽക്ക്
- അൽപ്പംകുങ്കുമം (സഫ്രൻ)
- 50 ഗ്രാംതാമരക്കുരു
- 10 ഗ്രാംചിരോൻജി
- 50 ഗ്രാംഉണക്കമുന്തിരി (റെയിസിൻ)
- 50 ഗ്രാംകശുവണ്ടി (അണ്ടിപ്പരിപ്പ്) മുറിച്ചത്
- 25 ഗ്രാംബദാം (ആൽമണ്ട്) മുറിച്ചത്
- 1 tspഏലക്ക(കാർഡമം) പൗഡർ
എങ്ങനെ ഉണ്ടാക്കാം മാവ ഖീർ
- ഒരു ബൌളിൽ, നെസ്ലെ മിൽക്ക്മെയ്ഡ്, പാൽ, കുങ്കുമം എന്നിവ മിക്സ് ചെയ്ത്, മാറ്റി വെക്കുക.
- ഒരു പാനിൽ, ½ tbsp നെയ്യ് ചൂടാക്കി, താമരക്കുരു ഒരു മിനിട്ട് ഫ്രൈ ചെയ്യുക, പാനിൽ നിന്ന് ഇറക്കി വെക്കുക. തണുപ്പിച്ച്, ഉടയ്ക്കുക. ബാക്കി ഗീ ചൂടാക്കി എല്ലാ ഡ്രൈ ഫ്രൂട്ട്സും ഗോൾഡൻ ബ്രൌൺ ആകുന്നതുവരെ ഫ്രൈ ചെയ്യുക.
- ഉടച്ച താമരക്കുരു, വറുത്ത ഡ്രൈ ഫ്രൂട്ട്സ് എന്നിവ മിൽക്ക്മെയ്ഡ്-മിൽക്ക് മിശ്രണത്തിൽ (സ്റ്റെപ്പ് 1 ൽ തയ്യാറാക്കിയത്) ചേർത്ത്, തിളപ്പിക്കുക. കുറുകി, ക്രീമി ആകുന്നതവരെ ചെറുതായി തിളപ്പിക്കുക. ഏലയ്ക്കാ പൊടി ചേർത്ത്, നന്നായി മിക്സ് ചെയ്ത്, തീയിൽ നിന്ന് ഇറക്കുക.
- ചൂടോടെയോ തണുപ്പിച്ചോ സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs