മാംഗോ ട്രോപ്പിക്കൽ ഫ്രീസ് Recipe

തേങ്ങ, മാംഗോ, ചെറി എന്നിവ ചേർത്തുള്ള ഈ ഫ്രോസൻ ഡെസ്സെർട്ട് നിങ്ങളെ കടൽത്തീരത്ത് ഒഴിവുകാലം ചെലവിടുന്ന പ്രതീതി തോന്നിപ്പിക്കും! ഈ ട്രോപ്പിക്കൽ പറുദീസ കൊണ്ട് എല്ലാവരെയും അതിശയിപ്പിക്കുക!

 • സെർവിംഗ് - 4
 • തയ്യാറാക്കൽ - 20 മിനിട്ട്
 • ചില്ലിംഗ് - 60 മിനിട്ട്

Ingredients for മാംഗോ ട്രോപ്പിക്കൽ ഫ്രീസ്

 • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
 • 25 ഗ്രാം മാഗി കോക്കനട്ട് മിൽക്ക് പൗഡർ
 • 1 കപ്പ് ഫ്രെഷ് ക്രീം
 • 1 tbsp ജെലാറ്റിൻ
 • 1 കപ്പ് ചൂട് വെള്ളം
 • 2 മുട്ടയുടെ മഞ്ഞ
 • 1 tsp മാംഗോ എസ്സെൻസ്
 • 1 tsp ചെറി എസ്സെൻസ്
 • അൽപം ഓറഞ്ച് ഫുഡ് കളർ/ റെഡ് ഫുഡ് കളർ (ഓപ്ഷണൽ)
 • 1 കപ്പ് കുരുകളഞ്ഞ ടിൻഡ് ചെറി
 • 1 കപ്പ് ഫ്രെഷ് മാങ്ങാ കഷണം

എങ്ങനെ ഉണ്ടാക്കാം മാംഗോ ട്രോപ്പിക്കൽ ഫ്രീസ്

 • ഒരു മിക്സിംഗ് ബൌളിൽ, ക്രീം പതപ്പിച്ച് ഫ്രിഡ്ജിൽ വെക്കുക.
 • മറ്റൊരു ബൌളിൽ, ജെലാറ്റിൻ 5 മിനിട്ട് 4 tbsp വെള്ളത്തിൽ കുതിർക്കുക. ഒരു പാനിൽ വെള്ളം ചൂടാക്കി ജെലാറ്റിൻ അലിയിക്കുക.
 • നെസ്‍ലെ മിൽക്ക്മെയ്ഡ്, ചെറുതായി ഉടച്ച മുട്ടയുടെ മഞ്ഞ, കോക്കനട്ട് മിൽക്ക് (ഒരു കപ്പ് വെള്ളത്തിൽ കോക്കനട്ട് മിൽക്ക് പൌഡർ മിക്സ് ചെയ്തത്), മാംഗോ, ചെറി എസ്സെൻസ്, ഫുഡ് കളർ, പതപ്പിച്ച ക്രീം എന്നിവ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്യുക. പകുത് ഉറയ്ക്കുന്നതുവരെ അലുമിനിയം ട്രേയിൽ ഫ്രീസ് ചെയ്യുക.
 • ഫ്രീസറിൽ നിന്നെടുത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി കുറച്ച് കുരുകളഞ്ഞ  ചെറി, മാങ്ങാ കഷണം എന്നിവ ഫോൾഡ് ചെയ്ത്, ഉറയ്ക്കുന്നതുവരെ വീണ്ടും ഫ്രീസ് ചെയ്യുക.
 • ക്യൂബുകളിൽ കട്ട് ചെയ്ത് മാംഗോ കഷണം അഥവാ ചെറി കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം!
Recipe you might like
Related Articles