മാംഗോ കുൽഫി Recipe

ബ്രെഡ്ഡും ബട്ടറും പോലെ ഒന്നിച്ച് പോകുന്നതാണ് കുൽഫിയും വേനലും. മിശ്രണത്തിലേക്ക് മാമ്പഴം ചേർക്കുക, തികച്ചും ആനന്ദിപ്പിക്കുന്ന റെസിപ്പി ലഭിക്കും. ഈ ഫ്രോസൻ ഡെസ്സെർട്ട് ഉണ്ടാക്കുമ്പോൾ ഏത് മാംഗോ സത്തും ചേർക്കാമെങ്കിലും അൽഫോൻസോ ആണ് ഏറ്റവും ഉത്തമം. ഒരു സ്ലൈസ് സ്വയം കഴിക്കുക, വേനൽച്ചൂട് തരണം ചെയ്യുക.

  • സെർവിംഗ് - 10
  • തയ്യാറാക്കൽ - 15 മിനിട്ട്
  • ചില്ലിംഗ് - 360 മിനിട്ട്

Ingredients for മാംഗോ കുൽഫി

  • 1/2 ടിൻ (200 ഗ്രാം) നെസ്‍ലെ മിൽക്ക്‍മെയ്ഡ്
  • 1 ലിറ്റർ നെസ്‍ലെ a+ നറീഷ് മിൽക്ക്
  • 1 tbsp കോൺ ഫ്ലോർ
  • 500 ഗ്രാം മാംഗോ സത്ത്

എങ്ങനെ ഉണ്ടാക്കാം മാംഗോ കുൽഫി

  • ഒരു പാനിൽ, നെസ്‍ലെ മിൽക്ക്മെയ്ഡും പാലും മിക്സ് ചെയ്യുക. നിരന്തരം ഇളക്കി തിളപ്പിക്കുക. ഇനി, ഫ്ലെയിം കുറച്ച്, 10-15 മിനിട്ട് കുക്ക് ചെയ്യുക, ഇടയ്ക്കിടെ ഇളക്കുക.
  • കോൺ ഫ്ലോർ 2 tbsp പാലിൽ അലിയിച്ച് കോൺ ഫ്ലോർ പേസ്റ്റ് ഉണ്ടാക്കുക, അത് ആ മിശ്രണത്തിൽ ചേർക്കുക. മിശ്രണം കുറുകുന്നതുവരെ, 3-4 മിനിട്ട് കുക്ക് ചെയ്യുന്നത് തുടരുക. തീയിൽ നിന്ന് ഇറക്കി, തണുക്കാൻ വെക്കുക.
  • തണുത്ത് കഴിഞ്ഞാൽ, മാംഗോ സത്ത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രണം കുൽഫി മോൾഡിലേക്ക് ഒഴിച്ച്, 3-4 മണിക്കൂർ ഫ്രീസ് ചെയ്ത് സെറ്റ് ചെയ്യുക. മോൾഡിൽ നിന്ന് എടുത്ത് കഷണങ്ങളാക്കി, സെർവ് ചെയ്യുക.
Recipe you might like
Related Articles