മഖാനാ(താമര കുരു) ഖീർ Recipe

ഉണ്ടാക്കാൻ എളുപ്പമാണെന്നത് മാത്രമല്ല കട്ടിയുള്ള, തരികളില്ലാത്ത വിശിഷ്ടമായ സ്വാദ് മൂലം എക്കാലത്തെയും ഇഷ്ടപെട്ട മധുരമാണ് ഖീർ. വീർപ്പിച്ച താമര കുരുവിൽ നിന്നുണ്ടാക്കുന്ന ഈ വിഭവം ഉത്തരേന്ത്യയിൽ നവരാത്രി കാലത്തു പാകം ചെയ്യപ്പെടുന്നു. സത്യത്തിൽ, ഏതവസരത്തിലും വിളമ്പാവുന്ന ഒരു സ്വാദിഷ്ഠമായ മധുരമാണ് താമര കുരു കൊണ്ടുള്ള പായസം. ഉണ്ടാക്കാനും ദഹിക്കാനും എളുപ്പമാണ് നെസ്റ്റലെ മിൽക്മൈഡ്ഈ അവതരിപ്പിക്കുന്നു ഈ താമര കുരു കൊണ്ടുള്ള പായസം. യഥാർത്ഥമായ സ്വാദും ഘടനയും കൊണ്ട് വരാൻ ഏറ്റവും കുറവ് ചേരുവകൾ ഉപയോഗിക്കുന്ന ഇത് ഉണ്ടാക്കുന്നതിൽ അധൈര്യപ്പെടേണ്ടതില്ല. കഴിക്കുമ്പോൾ ഒരു തരിത്തരിപ്പുള്ള ഘടനക്കായ് ഖീർ ഉണ്ടാക്കുന്നതിനു മുൻപ് താമര കുരു ½ ടീസ്പൂൺ എവരിഡേ ഷാഹി നെയ്യിൽ വറക്കുക.

 • സെർവിംഗ് - 8
 • തയ്യാറാക്കൽ - 5 മിനിട്ട്
 • പാചകം - 15 മിനിട്ട്

Ingredients for മഖാനാ(താമര കുരു) ഖീർ

 • 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
 • 6 കപ്പ് നെസ്റ്റലെ എ + നറിഷ് പാൽ
 • 1 ടേബിൾസ്പൂൺ നെസ്റ്റലെ എവരിഡേ നെയ്യ്
 • 3 കപ്പ് (30 ഗ്രാം) മഖാനാ(താമര കുരു)
 • 1/2 കപ്പ് (30 ഗ്രാം) ചിരകിയ തേങ്ങ
 • 1/2 ടേബിൾസ്പൂൺ എലൈച്ചി(ഏലക്ക) പൊടി
 • 5 നുറുക്കിയ ബദാം
 • 8-10 കിഷ്മിഷ്(ഉണക്ക മുന്തിരി)

എങ്ങനെ ഉണ്ടാക്കാം മഖാനാ(താമര കുരു) ഖീർ

 • മഖാനാ(താമര കുരു) നെയ്യിൽ വറുത്തു തരുതരുപ്പായി പൊടിക്കുക. ഒരു പാനിൽ പൊടിച്ച നെയ്യും ചേർത്ത് ചെറിയ തീയിൽ 5 - 10 നിമിഷം വേവിക്കുക. ചിരകിയ തേങ്ങ ചേർത്ത് ക്രീമിയും കട്ടിയുമാകുന്ന വരെ കൈവിടാതെ ഇളക്കി കൊണ്ട് പാകം ചെയ്യുക.
 • നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് ഒരു 5 നിമിഷം കൂടെയോ നിങ്ങൾക്ക് വേണ്ട ഘടന വരുന്ന വരെയോ പാകം ചെയ്യുക.
 • തീയിൽ നിന്ന് മാറ്റി ഏലക്ക പൊടി ചേർക്കുക. ചൂടോടെയോ തണുപ്പിച്ചോ അരിഞ്ഞ ബദാമും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Recipe you might like
Related Articles