ലിച്ചി പുഡ്ഡിംഗ് റെസിപ്പികൾ
ഏറ്റവും ജനപ്രിയവും എന്നാൽ വളരെ കുറച്ചു കാലം മാത്രം ലഭ്യമാകുന്ന ഒരു പഴമാണ് ലിച്ചി. ഈ രുചികരവും ജ്യൂസ് നിറഞ്ഞതുമായ പഴം ഒരു ക്രീമിയും രാജകീയവുമായ പുഡിങ്ങിന്റെ രൂപത്തിൽ ആസ്വദിക്കൂ. കുട്ടികൾക്ക് ലിച്ചി ഇഷ്ടപ്പെടാൻ ഇതൊരു നല്ല വഴിയാണ്.
- സെർവിംഗ് - 6
- തയ്യാറാക്കൽ - 15 മിനിട്ട്
- പാചകം - 20 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 3 കപ്പ് (450 മില്ലി)നെസ്റ്റലെ എ + നറിഷ് പാൽ
- 3 ടേബിൾസ്പൂൺകസ്റ്റാർഡ് പൗഡർ
- 1 ടേബിൾസ്പൂൺജലാറ്റിൻ
- 2 ടേബിൾസ്പൂൺഇളം ചൂടുള്ള വെള്ളം
- 200 മില്ലിഫ്രഷ് ക്രീം
- 1½ കപ്പ്നുറുക്കിയ ലിച്ചി
- 50 ഗ്രാംമാതളനാരങ്ങ
എങ്ങനെ ഉണ്ടാക്കാം ലിച്ചി പുഡ്ഡിംഗ്
- കസ്റ്റാർഡ് പൗഡർ കുറച്ച് പാലിൽ ചേർത്ത് കട്ടി കുറഞ്ഞ ഒരു പേസ്റ്റ് ഉണ്ടാക്കി ബാക്കി പാലിലേക്കു ഒഴിക്കുക. ഇത് തിളപ്പിക്കുക.
- ഇളം ചൂടുള്ള വെള്ളത്തിൽ ജലാറ്റിൻ കുതിർക്കുക. ഇളം ചൂടുള്ളപ്പോൾ ഇത് കസ്റ്റർഡിലേക്കു ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. തണുക്കാൻ അനുവദിക്കുക.
- ക്രീം വിപ്പ് ചെയ്ത് തണുത്ത കസ്റ്റർഡിൽ ചേർക്കുക. അരിഞ്ഞ ലിച്ചി ചേർത്ത്, ഒരു ഗ്ലാസ് ബൗളിൽ ഒഴിച്ച് സെറ്റ് ആകാൻ ഫ്രിഡ്ജിൽ വെക്കുക. മാതളനാരങ്ങ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ചു വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs