ചുരക്ക ഹൽവ Recipe

മധുരങ്ങളിൽ പ്രധാനിയാകാവുന്ന പച്ചക്കറികൾ കുറവാണ്. ചുരക്ക(ലൗകി അല്ലെങ്കിൽ ദൂദി അല്ലെങ്കിൽ ഗിയ) അവയിലൊന്നാണ്! ഈ സ്വാദിഷ്ഠമായ ഹൽവ നവരാത്രി വൃത്തത്തിനാണ് ഉണ്ടാക്കുന്നതെങ്കിലും, വളരെ ലഘുവായതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം!

  • സെർവിംഗ് - 4
  • തയ്യാറാക്കൽ - 15 മിനിട്ട്
  • പാചകം - 15 മിനിട്ട്

Ingredients for ചുരക്ക ഹൽവ

  • 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
  • 1/2 നെസ്റ്റലെ എവരിഡേ നെയ്യ്
  • 1 കപ്പ് (150 മില്ലി) നെസ്റ്റലെ എ + നറിഷ് പാൽ
  • 5 നുറുക്കിയ കാജു (അണ്ടിപ്പരിപ്പ്)
  • 1 ടേബിൾസ്പൂൺ കിഷ്മിഷ്(ഉണങ്ങിയ മുന്തിരി)
  • 5 നുറുക്കിയ ബദാം
  • 4 കപ്പ് സൂക്ഷ്മമായി ഗ്രേറ്റ് ചെയ്ത ചുരക്ക
  • 1/4 ടീസ്പൂൺ പച്ച ഫുഡ് കളർ (നിർബന്ധമില്ല)
  • 1 ടീസ്പൂൺ എലൈച്ചി(ഏലക്ക) പൊടി

എങ്ങനെ ഉണ്ടാക്കാം ചുരക്ക ഹൽവ

  • ഒരു പാനിൽ നെയ്യ് ചൂടാക്കി, അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം എന്നിവ സ്വർണ നിറം ആകുന്ന വരെ വറക്കുക. ഗ്രേറ്റ് ചെയ്ത ചുരക്ക ചേർത്ത് കുറച്ചു സമയം വഴറ്റുക.
  • പാൽ ചേർത്ത് ചുരക്ക മൃദുവാകുന്ന വരെ പാകം ചെയ്യുക, പച്ച ഫുഡ് കളർ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക.
  • നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് മിശ്രിതം കാട്ടിയാകുന്ന വരെ കൈവിടാതെ ഇളക്കുക. ഏലക്ക പൊടി തൂവി യോജിപ്പിക്കുക.
  • തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പുക.
Recipe you might like
Related Articles