കേസർ ശ്രീഖണ്ഡ് Recipe

മിക്ക അവസരങ്ങളിലും ഒരു ഡെസേർട്ട് സ്പ്രെഡ് ഇല്ലാതെ അപൂർണ്ണമാണ്, ഇത് ഉത്സവങ്ങളുടെ സന്തോഷവും ഉന്മേഷവും വർദ്ധിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും പ്രിയപ്പെട്ട മധുരപലഹാരമാണ് കേസർ ശ്രീഖണ്ഡ്. തൈര് ഉപയോഗിച്ച് നിർമ്മിച്ച കുങ്കുമത്തിന്റെ രുചിയുള്ള ഈ പരമ്പരാഗത മധുരം അത്താഴ മേശയ്ക്ക് ചുറ്റും ധാരാളം പുഞ്ചിരി വിടർത്തുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീഖണ്ഡ് ചൂട് ശമിപ്പിക്കാനുള്ള മികച്ച മാർഗമാണ്. ഈ കേസർ ശ്രീഖണ്ഡ് പാചകക്കുറിപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ ഒരു കേസർ ശ്രീഖണ്ഡ് ഉണ്ടാക്കാം. നെസ്ലെ മിൽക്മെയ്ഡ് ഉപയോഗിച്ച് കേസർ ശ്രീഖണ്ഡിനെ എങ്ങനെ നിർമ്മിക്കാമെന്ന് അറിയുക. നിങ്ങളുടെ ഇഷ്ടാനുസരണം പിസ്താ പോലുള്ള ഡ്രൈ ഫ്രൂട്സ് ഇതിൽ ചേർത്ത് കേസർ അടങ്ങിയ ഈ ശ്രീഖണ്ഡിനെ കേസർ പിസ്ത ശ്രീഖണ്ഡാക്കി മാറ്റി നോക്കുകയും ചെയ്യാം. ഇന്ന് കേസറിനൊപ്പം നിർമ്മിച്ച ശ്രീഖണ്ഡിന്റെ പാചകക്കുറിപ്പ് പരിശോധിച്ച് നോക്കുക(കുറച്ചു പിസ്റ്റയും ശുപാർശ ചെയ്യുന്നു)!

 • സെർവിംഗ് - 4
 • തയ്യാറാക്കൽ - 30 മിനിട്ട്
 • ചില്ലിംഗ് - 30 മിനിട്ട്

Ingredients for കേസർ ശ്രീഖണ്ഡ്

 • 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
 • 500 ഗ്രാം നെസ്റ്റലെ എ+ നറിഷ് തൈര്
 • 10-15 കേസർ നാരുകൾ(കുങ്കുമപ്പൂവ്)
 • 1/2 ടീസ്പൂൺ എലൈച്ചി(ഏലക്ക) പൊടി
 • 2-3 ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞ ഉണങ്ങിയ പഴങ്ങൾ (നിർബന്ധമില്ല)

എങ്ങനെ ഉണ്ടാക്കാം കേസർ ശ്രീഖണ്ഡ്

 • തൈര് ഒരു മസ്ലിൻ തുണിയിലിട്ടു 30 നിമിഷം തൂക്കിയിടുകയോ ചെറിയ കണ്ണികളുള്ള ഒരു അരിപ്പയിൽ വയ്ക്കുകയോ ചെയ്യുക. അധിക ജലം കളയാനായി അമർത്തുക. ജലാംശം പോയ തൈരിനെ അരിപ്പയിലൂടെ അരിച്ചു മയവും കട്ടിയുമുള്ള തരികളില്ലാത്ത തൈരാക്കി മാറ്റുക .
 • 1 ടേബിൾസ്പൂൺ വെള്ളത്തിൽ കുങ്കുമപ്പൂവ് നാരുകൾ കുതിർക്കുക. ഒരു ബൗളിൽ തൈര്, നെസ്റ്റലെ മിൽക്ക് മെയ്ഡ്, കുതിർത്ത കുങ്കുമപ്പൂവ്, ഏലക്ക പൊടി എന്നിവ ചേർത്തിളക്കുക.
 • വിളമ്പുന്നതിനു മുന്നേ ഒരു മണിക്കൂർ റെഫ്രിജറേറ്ററിൽ വെക്കുക. നട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പുക.
Recipe you might like
Related Articles