Sorry, you need to enable JavaScript to visit this website.
Skip to main content
Kesar Shrikhand

കേസർ ശ്രീഖണ്ഡ് റെസിപ്പികൾ

മിക്ക അവസരങ്ങളിലും ഒരു ഡെസേർട്ട് സ്പ്രെഡ് ഇല്ലാതെ അപൂർണ്ണമാണ്, ഇത് ഉത്സവങ്ങളുടെ സന്തോഷവും ഉന്മേഷവും വർദ്ധിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കും പ്രിയപ്പെട്ട മധുരപലഹാരമാണ് കേസർ ശ്രീഖണ്ഡ്. തൈര് ഉപയോഗിച്ച് നിർമ്മിച്ച കുങ്കുമത്തിന്റെ രുചിയുള്ള ഈ പരമ്പരാഗത മധുരം അത്താഴ മേശയ്ക്ക് ചുറ്റും ധാരാളം പുഞ്ചിരി വിടർത്തുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീഖണ്ഡ് ചൂട് ശമിപ്പിക്കാനുള്ള മികച്ച മാർഗമാണ്. ഈ കേസർ ശ്രീഖണ്ഡ് പാചകക്കുറിപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ ഒരു കേസർ ശ്രീഖണ്ഡ് ഉണ്ടാക്കാം. നെസ്ലെ മിൽക്മെയ്ഡ് ഉപയോഗിച്ച് കേസർ ശ്രീഖണ്ഡിനെ എങ്ങനെ നിർമ്മിക്കാമെന്ന് അറിയുക. നിങ്ങളുടെ ഇഷ്ടാനുസരണം പിസ്താ പോലുള്ള ഡ്രൈ ഫ്രൂട്സ് ഇതിൽ ചേർത്ത് കേസർ അടങ്ങിയ ഈ ശ്രീഖണ്ഡിനെ കേസർ പിസ്ത ശ്രീഖണ്ഡാക്കി മാറ്റി നോക്കുകയും ചെയ്യാം. ഇന്ന് കേസറിനൊപ്പം നിർമ്മിച്ച ശ്രീഖണ്ഡിന്റെ പാചകക്കുറിപ്പ് പരിശോധിച്ച് നോക്കുക(കുറച്ചു പിസ്റ്റയും ശുപാർശ ചെയ്യുന്നു)!

  • സെർവിംഗ് - 4
  • തയ്യാറാക്കൽ - 30 മിനിട്ട്
  • ചില്ലിംഗ് - 30 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
  • 500 ഗ്രാംനെസ്റ്റലെ എ+ നറിഷ് തൈര്
  • 10-15കേസർ നാരുകൾ(കുങ്കുമപ്പൂവ്)
  • 1/2 ടീസ്പൂൺഎലൈച്ചി(ഏലക്ക) പൊടി
  • 2-3 ടേബിൾസ്പൂൺപൊടിയായി അരിഞ്ഞ ഉണങ്ങിയ പഴങ്ങൾ (നിർബന്ധമില്ല)

എങ്ങനെ ഉണ്ടാക്കാം കേസർ ശ്രീഖണ്ഡ്

  • തൈര് ഒരു മസ്ലിൻ തുണിയിലിട്ടു 30 നിമിഷം തൂക്കിയിടുകയോ ചെറിയ കണ്ണികളുള്ള ഒരു അരിപ്പയിൽ വയ്ക്കുകയോ ചെയ്യുക. അധിക ജലം കളയാനായി അമർത്തുക. ജലാംശം പോയ തൈരിനെ അരിപ്പയിലൂടെ അരിച്ചു മയവും കട്ടിയുമുള്ള തരികളില്ലാത്ത തൈരാക്കി മാറ്റുക .
  • 1 ടേബിൾസ്പൂൺ വെള്ളത്തിൽ കുങ്കുമപ്പൂവ് നാരുകൾ കുതിർക്കുക. ഒരു ബൗളിൽ തൈര്, നെസ്റ്റലെ മിൽക്ക് മെയ്ഡ്, കുതിർത്ത കുങ്കുമപ്പൂവ്, ഏലക്ക പൊടി എന്നിവ ചേർത്തിളക്കുക.
  • വിളമ്പുന്നതിനു മുന്നേ ഒരു മണിക്കൂർ റെഫ്രിജറേറ്ററിൽ വെക്കുക. നട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid