
കാജു കട്ട്ലി റെസിപ്പികൾ
ദിവാലിയും മറ്റാഘോഷങ്ങളിലും ഇന്ത്യയിലെ മധുരക്കടകളിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന കാജു കട്ലി രാജ്യത്തെ ഏറ്റവും ജനപ്രിയ മധുരങ്ങളിൽ ഒന്നാണ്. ആഘോഷങ്ങളിൽ സന്തോഷം പകരാനായി പലരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കാജു കട്ലി സമ്മാനമായി കൊടുക്കാറുണ്ട്. അതിനാൽ, വിശേഷാവസരങ്ങളിൽ വിളമ്പാൻ എളുപ്പത്തിലുള്ള ഒരു കാജു കട്ലി റെസിപ്പി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ശരിയായ പാകവും നിറവും ലഭിക്കില്ല എന്ന സന്ദേഹത്താൽ കാജു കട്ലി വീട്ടിലുണ്ടാക്കുന്നത് വേണ്ടെന്നു വെച്ചേക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ ആകുലപ്പെടേണ്ടതില്ല! ഈ എളുപ്പത്തിലുള്ള കാജു കട്ലി റെസിപ്പി നിങ്ങൾക്ക് വീട്ടിലുണ്ടാക്കാം. ഈ റെസിപ്പി വളരെ കുറച്ചു ചേരുവകളെ ഉപയോഗിക്കുന്നുള്ളൂ. വായിലിട്ടാൽ അലിഞ്ഞു പോകുന്ന കട്ടി കുറഞ്ഞ കാജു കട്ലി ഉണ്ടാക്കാൻ ഈ ലഘുവായ റെസിപ്പി നിങ്ങളെ സഹായിക്കും. നെസ്റ്റലെ മിൽക്ക് മെയ്ഡ് ഉപയോഗിച്ച് വീട്ടിൽ എങ്ങനെ കാജു കട്ലി ഉണ്ടാക്കാം എന്ന് പഠിക്കൂ.
- സെർവിംഗ് - 5
- തയ്യാറാക്കൽ - 5 മിനിട്ട്
- പാചകം - 30 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 1/2 കപ്പ്നെസ്റ്റലെ എ+ നറിഷ് പാൽ
- 150 ഗ്രാംകാജു (അണ്ടിപ്പരിപ്പ്)
- 150 ഗ്രാംഖോയ
- 50 ഗ്രാംമൈദ (എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ്)
എങ്ങനെ ഉണ്ടാക്കാം കാജു കട്ട്ലി
- കാജു തരികളില്ലാതെ പൊടിക്കുക. എല്ലാ ചേരുവകളും ഒരുമിച്ചു ഒരു മയമുള്ള പേസ്റ്റ് ആക്കുക.
- ചുവടു കട്ടിയുള്ള ഒരു കടായിയിലേക്ക് മാറ്റി മിശ്രിതം അരികു വിട്ടു വന്നു ഒരു ബോൾ രൂപത്തിൽ ആകുന്ന വരെ ചെറു തീയിൽ പാകം ചെയ്യുക.
- മിശ്രിതം ഒരു ട്രേയിൽ വെച്ച് കട്ടി കുറച്ചു പരത്തുക(1/8”). തണുപ്പിച്ചു ഡയമണ്ട് ആകൃതിയിൽ മുറിക്കുക.