ജാം ഡോനട്ട് Recipe

നിങ്ങളുടെ കുട്ടിക്ക് ഡോനട്ട് പ്രിയമുണ്ടാവുകയും, അവനോ/അവൾക്കോ വേണ്ടി സ്വാദിഷ്ഠവും എളുപ്പവുമായ എന്തെങ്കിലും ഉണ്ടാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ ജാം ഡോനട്ട് ഏറ്റവും മികച്ചതാണ്. ജാം നടുവിൽ നിന്ന് ഒഴുകി വരുന്ന, ചെറു ചൂടുള്ള ഡോനട്ടുകൾ വീട്ടിലുണ്ടാക്കുമ്പോഴാണ് പരിപൂർണ സ്വാദ് ലഭിക്കുന്നത്. എളുപ്പത്തിലുള്ള ഒരു ജാം ഡോനട്ട് റെസിപ്പി നെസ്റ്റലെ മിൽക്ക് മെയ്ഡ് നിങ്ങൾക്കായി അവതരിപ്പിക്കുന്നു. വേഗത്തിലും എളുപ്പത്തിലും ജാം ഡോനട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് ഈ റെസിപ്പി നിങ്ങളെ പഠിപ്പിക്കും. പഴങ്ങളുടെ ഒരു വിസ്ഫോടനവും, സ്വർണവർണത്തിലുള്ള പുറം ഭാഗവും, തികഞ്ഞ മധുരവും അതിശയകരമാം വിധം ഒത്തു ചേർന്നതാണീ ജാം ഡോനട്ട് . നെസ്റ്റലെ മിൽക്ക് മെയ്ഡ് കൊണ്ട് എങ്ങനെ ജാം ഡോനട്ട് ഉണ്ടാക്കാം എന്ന് പഠിക്കൂ. ഈ മധുരം നിറഞ്ഞ ഡോനട്ട് ഉണ്ടാക്കാൻ പഠിച്ച് കഴിഞ്ഞാൽ, നിങ്ങളുടേതായ കൂട്ടുകൾ ചേർത്ത് അവയെ വ്യത്യസ്തമാക്കാം. നിങ്ങളുടെ മേൽനോട്ടത്തിൽ അടുക്കളയിൽ കുട്ടികൾക്ക് എളുപ്പത്തിൽ ശ്രമിച്ചു നോക്കാവുന്ന ഒന്നാണീ ജാം ഡോനട്ട് റെസിപ്പി.

 • സെർവിംഗ് - 6
 • തയ്യാറാക്കൽ - 30 മിനിട്ട്
 • പാചകം - 15 മിനിട്ട്

Ingredients for ജാം ഡോനട്ട്

 • 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
 • 2 മുട്ട
 • 1/2 ടീസ്പൂൺ ഉപ്പ്
 • 1 ടീസ്പൂൺ ബേക്കിംഗ് സോഡാ
 • 3 ടീസ്പൂൺ പൊടിച്ച പഞ്ചസാര
 • 1 ടീസ്പൂൺ വാനില എസ്സെൻസ്
 • 3 കപ്പ് മൈദാq
 • 250 മില്ലി എണ്ണ
 • 100 ഗ്രാം ജാം

എങ്ങനെ ഉണ്ടാക്കാം ജാം ഡോനട്ട്

 • മുട്ടയും നെസ്റ്റലെ മിൽക്ക് മെയ്ഡും ചേർത്തടിക്കുക. ഉപ്പ്, ബേക്കിംഗ് സോഡാ, പൊടിച്ച പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. കുറച്ചു കുറച്ചായി മാവ് ചേർത്ത് കുഴച്ചെടുക്കുക. കുസാക്കുമ്പോൾ ആവശ്യത്തിന് മാവ് ചേർക്കുക. 10 നിമിഷം മാറ്റി വയ്ക്കുക.
 • ഒരു പാനിൽ എണ്ണ ചൂടാക്കുക. കുറച്ചു ഭാഗം കുഴച്ച മാവെടുത്തു പരത്തുന്ന വടി കൊണ്ട് ½ ഇഞ്ച് കനത്തിൽ പരത്തി ഡോനട്ട് ആകൃതിയിൽ മുറിച്ചെടുക്കുക. പൊങ്ങി സ്വർണ വർണമാകുന്ന വരെ ഡോനട്ട് വറക്കുക. അവ പാകം ആയോ എന്നറിയാൻ ഒരു ടൂത്ത്പിക്ക് ഇട്ടു നോക്കുക. ടൂത്ത്പിക്ക് ഒട്ടിപ്പിടിക്കാത്ത വരുന്നെങ്കിൽ ഡോനട്ട് പാകം ആയെന്നർത്ഥം. തണുക്കാനായി മാറ്റി വയ്ക്കുക.
 • ഡോനട്ട് 3/4 ഭാഗം നെടുകെ മുറിച്ച് ജാം നിറക്കുക. കൂടുതൽ ജാം നിറച്ച് മുകളിൽ പൊടിച്ച പഞ്ചസാര തൂവുക. തണുപ്പിച്ച് വിളമ്പുക!
Recipe you might like
Related Articles