
ജിൻജർ ബ്രഡ് റെസിപ്പികൾ
ഏറെക്കാലത്തെ ക്രിസ്മസ് ഇഷ്ടങ്ങളിലൊന്നാണ് ഈ മൃദുവും സുഗന്ധപൂർണവുമായ കേക്ക്. ഇഞ്ചിയുടെ എരിവുള്ള മണം മാത്രം മതി കുടുംബം മുഴുവൻ ആദ്യത്തെ കഷണത്തിനായി അടുക്കളയിലേക്കു ഓടിയെത്താൻ. പക്ഷെ, ഞങ്ങളുടെ ഉപദേശം ഗൗരവമായെടുത്ത് ക്രിസ്മസ് വരെ കാത്തിരിക്കാതെ ഇപ്പോൾ തന്നെ ശ്രമിച്ചു നോക്കൂ.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 25 മിനിട്ട്
- ബേക്കിംഗ് - 45 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 3 ടേബിൾസ്പൂൺപഞ്ചസാര
- 1/2 കപ്പ് (75 മില്ലി)ചൂട് വെള്ളം
- 250 ഗ്രാംമൈദ(എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ്)
- 1-1/2 ടീസ്പൂൺബേക്കിംഗ് സോഡാ
- 100 ഗ്രാംവെണ്ണ
- 2മുട്ട
- 2 ടീസ്പൂൺഇഞ്ചി പേസ്റ്റ്
എങ്ങനെ ഉണ്ടാക്കാം ജിൻജർ ബ്രഡ്
- 180o സെൽഷ്യസ്സിൽ ഓവൻ ചൂടാക്കി വെക്കുക. ഒരു ലോഫ് ടിൻ മയം പുരട്ടി പൊടി തൂവുക.
- ഒരു പാനിൽ ഉരുകുന്ന വരെ പഞ്ചസാര ചൂടാക്കുക. മീഡിയം തീയിൽ ബ്രൗൺ ആകുന്ന വരെ ചൂടാക്കിക്കൊണ്ടിരിക്കുക. തീയിൽ നിന്ന് മാറ്റി പതുക്കെ ചൂട് വെള്ളം ഒഴിക്കുക. നല്ലവണ്ണം ഇളക്കി തീയിലേക്ക് മാറ്റി ചൂടാക്കുക. തീയിൽ നിന്ന് മാറ്റി, തണുപ്പിച്ചു മാറ്റി വെയ്ക്കുക.
- മൈദയും ബേക്കിംഗ് സോഡയും അരിക്കുക. ഒരു ബൗളിൽ, വെണ്ണ 5 നിമിഷം അടിച്ചു, ഓരോന്നായി മുട്ട ചേർത്ത്, വീണ്ടും 5 നിമിഷം അടിക്കുക. ശേഷം നെസ്റ്റലെ മിൽക്മെയ്ഡ്, ഇഞ്ചി പേസ്റ്റ്, കാരമൽ സിറപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. മൈദയും സോഡാ മിശ്രിതവും ഫോൾഡ് ചെയ്ത് ചേർക്കുക.
- മയം പുരട്ടിയ ലോഫ് ടിന്നിൽ മിശ്രിതം ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 45 - 50 നിമിഷമോ പാകം ആകുന്ന വരെയോ ബേക്ക് ചെയ്യുക. ടിന്നിൽ നിന്ന് മാറ്റുക; വയർ റാക്കിൽ 5 - 10 നിമിഷം വരെ തണുക്കാൻ അനുവദിക്കുക. കഷണങ്ങളാക്കി ചൂടോടെ തേനിനൊപ്പം വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ