കാരട്ട് ഹൽവ റെസിപ്പികൾ
ശൈത്യകാലത്തിന്റെ ആരംഭം ആദ്യത്തെ കാരട്ട് ഹൽവ ഉണ്ടാക്കാതെ വിളംബരം ചെയ്യാനാകില്ല. നെസ്റ്റലെ മിൽക്ക് മെയ്ഡിനോടൊപ്പം ഗ്രേറ്റ് ചെയ്ത കാരട്ടുകൾ, പല തരത്തിലെ നട്ട്സ് എന്നിവയുടെ സമ്മേളനം വളരെ നാൾ കാത്തിരുന്ന തണുപ്പ് കാലത്തിന്റെ സുഖപ്രദമായ ലക്ഷണമാണ്. വർഷം മുഴുവൻ കാരട്ടുകൾ ലഭ്യമാകുന്ന ഈ കാലത്ത്, എളുപ്പത്തിലുള്ള ഈ റെസിപി ഉപയോഗിച്ചുണ്ടാക്കി, എസി ഓൺ ചെയ്ത് ശൈത്യത്തിന്റെ അത്ഭുത ലോകത്തേക്ക് പോകൂ.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 20 മിനിട്ട്
- പാചകം - 45 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 2 ടേബിൾസ്പൂൺനെസ്റ്റലെ എവരിഡേ നെയ്യ്
- 1 ലിറ്റർനെസ്റ്റലെ എ+ നറിഷ് പാൽ
- 1 കിലോഗ്രേറ്റ് ചെയ്ത കാരട്ട്
- 25 ഗ്രാംഅരിഞ്ഞ കാജു(അണ്ടിപ്പരിപ്പ്)
- 25 ഗ്രാംകിഷ്മിഷ്(ഉണക്ക മുന്തിരി)
എങ്ങനെ ഉണ്ടാക്കാം കാരട്ട് ഹൽവ
- കാരട്ടും പാലും ഒരു പാനിൽ ചേർത്ത് യോജിപ്പിച്ചു തിളപ്പിക്കുക. ചെറിയ തീയിൽ, പാല് വറ്റുന്ന വരെ ഇടയ്ക്കിടെ ഇളക്കി പാകം ചെയ്യുക.
- നെസ്റ്റലെ മിൽക്മെയ്ഡ് ചേർത്ത് ചെറിയ തീയിൽ അത് വറ്റുന്ന വരെ ഇടയ്ക്കിടെ ഇളക്കികൊണ്ട് പാകം ചെയ്യുക.
- നെയ്യ് ചേർത്ത് ഒരു 10 നിമിഷം കൂടെ പാകം ചെയ്യുക. അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് നിങ്ങളുടെ കാരട്ട് ഹൽവ അലങ്കരിച്ച് ചൂടോടെ വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs