മുട്ട കൂടാത്ത ഡേറ്റ് കേക്ക് റെസിപ്പികൾ
ഈ ആർദ്രവും പശിമയുമുള്ള കേക്ക് നിങ്ങളുടെ ചായ സമയത്തെ മധുരത്തിന് മികച്ചതാണ്. വേറെന്താ, ഇതിനു മുട്ടയും ആഡംബര മിക്സറും വേണ്ട. സ്വർഗം ഇതിലും വേഗത്തിൽ എത്തുമോ?
- സെർവിംഗ് - 12
- തയ്യാറാക്കൽ - 20 മിനിട്ട്
- ബേക്കിംഗ് - 40 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 1/2 കപ്പ് (75 മില്ലി)നെസ്റ്റലെ എ+ നറിഷ് പാൽ
- 1/2 പായ്ക്ക് (100 ഗ്രാം)നെസ്റ്റലെ എ+ നറിഷ് ദഹി (തൈര്)
- 1 കപ്പ് (80 ഗ്രാം)മൈദ (എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ്)
- 10-12 (100 ഗ്രാം)അരിഞ്ഞ ഈന്തപ്പഴം
- 1/2 കപ്പ്(75 മില്ലി)എണ്ണ
- 1 ടീസ്പൂൺബേക്കിങ് പൗഡർ
- 2 ടേബിൾസ്പൂൺഅരിഞ്ഞ വാൾനട്ട്
എങ്ങനെ ഉണ്ടാക്കാം മുട്ട കൂടാത്ത ഡേറ്റ് കേക്ക്
- 180o സെൽഷ്യസ്സിൽ പ്രീഹീറ്റ് ചെയ്യുക, ഒരു 4x6 ഇഞ്ച് കേക്ക് ടിൻ മയം പുരട്ടി മൈദ തൂവുക. മാറ്റി വയ്ക്കുക. ഒരു പാനിൽ, പാൽ തിളപ്പിച്ച് തീയിൽ നിന്ന് മാറ്റുക. അരിഞ്ഞ ഈന്തപ്പഴം ചേർത്ത് അതിനെ തണുപ്പിക്കാൻ അനുവദിക്കുക.
- പാലിൽ കുതിർത്ത ഈന്തപ്പഴം ഒരു മിക്സിയിൽ അടിച്ച് കുഴമ്പു പരുവത്തിലാക്കുക. എണ്ണ മിക്സിയിലേക്കു ഒഴിച്ച് എല്ലാം ഒരുമിച്ച് ചേർന്ന് മിശ്രിതം കട്ടിയാകുന്ന വരെ അടിക്കുക. നെസ്റ്റലെ മിൽക്മെയ്ഡ്, തൈര് എന്നിവയും ചേർത്ത് അടിക്കുക. ഈ മിശ്രിതം ഒരു ബൗളിലേക്കു മാറ്റുക.
- മൈദയും ബേക്കിംഗ് സോഡയും അരിച്ച് ഈന്തപ്പഴ മിശ്രിതത്തിലേക്ക് ഫോൾഡ് ചെയ്യുക. അരിഞ്ഞ വാൾനട്ട് തൂവി നല്ലവണ്ണം ഇളക്കുക. തയ്യാറാക്കിയ കേക്ക് ടിന്നിലേക്കു ഒഴിച്ച്ചൂടാക്കി വെച്ച ഓവനിലേക്കു 25 - 30 നിമിഷമോ ഒരു ടൂത്ത്പിക്ക് ഒട്ടാതെ വരുന്ന വരെയോ ബേക്ക് ചെയ്യുക. 5 നിമിഷം തണുപ്പിച്ച്, കേക്ക് ഒരു വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക. കഷണങ്ങളാക്കി വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs