Sorry, you need to enable JavaScript to visit this website.
Skip to main content

മുട്ട കൂടാത്ത ബനാന കേക്ക് റെസിപ്പികൾ

'മുട്ട കൂടാതെ ഉള്ള ബനാന കേക്ക്' എന്ന പേര് തന്നെ ഒരു ഊഷ്മളമായ വികാരമാണ് ഉണർത്തുന്നത്. നിർഭാഗ്യവശാൽ, ഈ തോന്നൽ പെട്ടെന്ന് തന്നെ കടയിൽ നിന്നൊരു കേക്ക് വാങ്ങാനുള്ള പ്രചോദനവും ആയേക്കാം. എന്നാൽ, വീട്ടിൽ ശരിയായി ബേക്ക് ചെയ്ത ബനാന കേക്ക് പോലെ മറ്റൊന്നില്ല. പരമ്പരാഗതമായ മുട്ട കൂടാതെ ഉള്ള ബനാന കേക്ക് റെസിപ്പിക്കു കുറെ ചേരുവകളും ഉണ്ടാക്കാൻ ഒട്ടേറെ സമയവും വേണം. എന്നാൽ, നെസ്റ്റലെ മിൽക്ക് മെയ്ഡ് അവതരിപ്പിക്കുന്നു എളുപ്പത്തിലുള്ള വീട്ടിലുണ്ടാക്കാവുന്ന മുട്ട ചേർന്നിട്ടില്ലാത്ത ബനാന കേക്ക് റെസിപ്പി. മധുരമുള്ള, സുഗന്ധമേറിയ ബനാന കേക്ക് ഒരു നല്ല നാലുമണി പലഹാരമാണ്. പരമ്പരാഗത ബനാന വെജ് കേക്കിനെക്കാളും കുറവ് ചേരുവകൾ മതിയതിന്. 'എങ്ങനെ മുട്ട കൂടാതെ ഉള്ള ബനാന കേക്ക് വീട്ടിലുണ്ടാക്കാം' എന്ന റെസിപ്പി പാലിച്ചു വീട്ടിലുണ്ടാക്കിയ ബനാന കേക്ക് കഴിക്കുക മാത്രമേ വേണ്ടൂ! നിങ്ങളുടേതായ മാറ്റങ്ങൾ വരുത്താൻ കുറച്ചു വറുത്ത ബദാമോ അണ്ടിപ്പരിപ്പോ തരുതരുപ്പായി പൊടിച്ച പിസ്തയോ ഈ മുട്ട കൂടാതെ ഉള്ള ബനാന കേക്ക് റെസിപ്പിയിൽ ചേർക്കൂ. കേക്ക് കൂടുതൽ ക്രീമി ആക്കാനായി, ചെറിയ അളവിൽ നെസ്റ്റലെ മിൽക്ക് മെയ്ഡും ചേർത്ത് ആസ്വദിക്കാം!

  • സെർവിംഗ് - 10
  • തയ്യാറാക്കൽ - 20 മിനിട്ട്
  • ബേക്കിംഗ് - 30 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
  • 1/2 കപ്പ് (75 മില്ലി)നെസ്റ്റലെ എ+ നറിഷ് ദഹി(തൈര്)
  • 50 ഗ്രാംമയപ്പെടുത്തിയ വെണ്ണ
  • 2 കപ്പ് (200 ഗ്രാം)മൈദ(എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ്)
  • 1 ടീസ്പൂൺബേക്കിങ് പൗഡർ
  • 1/2 ടീസ്പൂൺബേക്കിങ് സോഡാ
  • 2മിശ്രിതമാക്കിയ പഴം
  • 1 ടീസ്പൂൺവാനില എസ്സെൻസ്

എങ്ങനെ ഉണ്ടാക്കാം മുട്ട കൂടാത്ത ബനാന കേക്ക്

  • 180o സെൽഷ്യസ്സിൽ ചൂടാക്കി വെക്കുക . ഒരു കേക്ക് പാൻ മയം പുരട്ടി, മൈദ തൂവി മാറ്റി വെയ്ക്കുക. മയപ്പെടുത്തിയ വെണ്ണയും നെസ്റ്റലെ മിൽക്ക് മെയ്ഡും കൂടെ ക്രീമി ആകുന്ന വരെ അടിക്കുക. തൈര് ചേർത്ത് നല്ലവണ്ണം ഇളക്കുക.
  • മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ എന്നിവ ചേർത്ത് അരിക്കുക. മിൽക്മെയ്ഡ് മിശ്രിതത്തിലേക്ക് ഒഴിച്ച് ഫോൾഡ് ചെയ്തു മിശ്രിതമാക്കിയ പഴവും ചേർക്കുക. വാനില എസ്സെൻസ് ചേർക്കുക.
  • തയ്യാറാക്കിയ കേക്ക് പാനിലേക്കു ഒഴിച്ച് ചൂടാക്കി വെച്ച ഓവനിൽ 25 – 30 നിമിഷമോ, ഒരു ടൂത്ത്പിക്ക് ഒട്ടാതെ വരുന്ന വരെയോ ബേക്ക് ചെയ്യുക. 5 നിമിഷം തണുപ്പിച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക. കഷണങ്ങളാക്കി വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid