ഡേറ്റ് ബേക്ക് Recipe
കേക്കിന്റെ പതുപതുപ്പിനോടൊപ്പം മധുരമുള്ള ഈന്തപ്പഴത്തിന്റെ കടിയും ചേർന്നാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിക്കൂ. ഇനി ഇതിനെ യാഥാർഥ്യമാക്കൂ കേവലം 3 ലഘുവായ സ്റ്റെപ്പുകളിലൂടെ ! അറേബ്യയിൽ നിന്നുള്ള ഈ ആകർഷകമായ ഈ ഡെസ്സേർട് ഒരു മനംമയക്കുന്ന ബേക്ക് ആയിരിക്കും എന്നുറപ്പാണ് !
- സെർവിംഗ് - 8
- തയ്യാറാക്കൽ - 20 മിനിട്ട്
- ബേക്കിംഗ് - 40 മിനിട്ട്
Ingredients for ഡേറ്റ് ബേക്ക്
- 1 ടിൻ (400 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
- 1-¼ കപ്പ് മൈദ
- 1/2 ടീസ്പൂൺ ഉപ്പ്
- 2 ടീസ്പൂൺ ബേക്കിംഗ് പൗഡർ
- 1/2 ടീസ്പൂൺ ബേക്കിംഗ് സോഡാ
- 2 മുട്ട
- 1/2 കപ്പ് വെണ്ണ
- 1/3 കപ്പ് പൊടിച്ച പഞ്ചസാര
- 1 ടീസ്പൂൺ വാനില എസ്സെൻസ്
- 1 കപ്പ് അറിഞ്ഞ ഈന്തപ്പഴം
- 1 കപ്പ് വെള്ളം
എങ്ങനെ ഉണ്ടാക്കാം ഡേറ്റ് ബേക്ക്
- മൈദ, ഉപ്പ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് അരിച്ചു മാറ്റി വെയ്ക്കുക. വേറെ ഒരു ബൗളിൽ മുട്ട, വെണ്ണ, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ക്രീമി ആകുന്ന വരെ അടിക്കുക. അരിച്ച ചേരുവകൾ മുട്ട മിശ്രിതത്തിലേക്ക് ചേർക്കുക.
- നെസ്റ്റലെ മിൽക്മെയ്ഡ്, ഈന്തപ്പഴം, വെള്ളം എന്നിവ ഒരു പാനിൽ ഒഴിച്ച് തിളപ്പിക്കുക. ചെറുതായി തണുത്ത ശേഷം മുകളിൽ പറഞ്ഞ മിശ്രിതത്തിലേക്ക് ഒഴിക്കുക.
- ഈ മിശ്രിതം മയം പുരട്ടിയ ഒരു കേക്ക് ടിന്നിൽ ഒഴിച്ച് ചൂടാക്കി വെച്ച ഓവനിൽ 180o സെൽഷ്യസിൽ 45 നിമിഷം വരെയോ പാകം ആകുന്ന വരെയോ ബേക്ക് ചെയ്യുക. ഓവനിൽ നിന്ന് മാറ്റി, തണുക്കാൻ വെയ്ക്കുക. കഷണങ്ങളാക്കി തണുപ്പിച്ചു വിളമ്പുക.
Recipe you might like
Related Articles