കപ്പ് കേക്ക് Recipe

മനോഹരമായ ഡെസ്സേർട് ഉണ്ടാക്കാനും കഴിക്കാനും ഒരു പോലെ മധുരമാണ്! കുട്ടികളോടൊത്തു കപ്പ്കേക്കുകൾ ബേക്ക്  ചെയ്തു, ഫ്രോസ്റ്റിങ്ങിൽ പുതുമകൾ കൊണ്ട് വന്നു അവധിക്കാലത്ത് കുറച്ചു മധുരതരമായ കഥകൾ മെനയൂ.

  • സെർവിംഗ് - 6
  • തയ്യാറാക്കൽ - 10 മിനിട്ട്
  • ബേക്കിംഗ് - 20 മിനിട്ട്

Ingredients for കപ്പ് കേക്ക്

കപ്പ് കേക്കിനായി:

  • 200 ഗ്രാം (1/2 ടിൻ) നെസ്റ്റലെ മിൽക്മെയ്ഡ്
  • 3/4 കപ്പ് മൈദ
  • 1/2 ടീസ്പൂൺ ബേക്കിംഗ് സോഡാ
  • 3/4 ടീസ്പൂൺ ബേക്കിംഗ് പൗഡർ
  • 6 ടേബിൾസ്പൂ ൺ ഉരുക്കിയ വെണ്ണ
  • 1 ടീസ്പൂൺ വാനില എസ്സെൻസ്

ഫ്രോസ്റ്റിങ്ങിനായി:

  • 3 ടേബിൾസ്പൂൺ മധുരമില്ലാത്ത കൊക്കോ പൗഡർ
  • 1 ടീസ്പൂൺ വാനില എസ്സെൻസ്
  • 1 കപ്പ് പൊടിച്ച പഞ്ചസാര
  • 4 ടേബിൾസ്പൂൺ മയപ്പെടുത്തിയ വെണ്ണ

എങ്ങനെ ഉണ്ടാക്കാം കപ്പ് കേക്ക്

  • മൈദ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് അരിക്കുക. നെസ്റ്റലെ മിൽക്മെയ്ഡ്, വെണ്ണ, വാനില എസ്സെൻസ് എന്നിവ ചേർത്ത് അടിച്ചു പതപ്പിക്കുക. അരിച്ച ചേരുവകൾ മിൽക്മെയ്ഡ് മിശ്രിതത്തിലേക്ക് യോജിപ്പിക്കുക.
  • 150o സെൽഷ്യസിൽ ഓവൻ ചൂടാക്കി വെക്കുക . മിശ്രിതം മോൾഡുകളിലേക്കു ¾ ഭാഗം വരെ നിറച്ച് 150o സെൽഷ്യസിൽ 20 നിമിഷമോ പാകം ആകുന്ന വരെയോ ബേക്ക് ചെയ്യുക. തണുപ്പിച്ച് മാറ്റി വെയ്ക്കുക.
  • ഫ്രോസ്റ്റിങ്ങിനായി, കൊക്കോ പൗഡർ, വാനില എസ്സെൻസ്, പൊടിച്ച പഞ്ചസാര, വെണ്ണ എന്നിവ ചേർത്ത് ഒരുമിച്ചു വരുകയും ലഘുവാകുന്ന വരെയും പതപ്പിക്കുക. ഫ്രോസ്റ്റിങ് പൈപ്പിങ് ബാഗിൽ നിറച്ച് കപ്പ് കേക്ക് അലങ്കരിക്കുക.
Recipe you might like
Related Articles