
കപ്പ് കേക്ക് റെസിപ്പികൾ
ഈ മനോഹരമായ ഡെസ്സേർട് ഉണ്ടാക്കാനും കഴിക്കാനും ഒരു പോലെ മധുരമാണ്! കുട്ടികളോടൊത്തു ഈ കപ്പ്കേക്കുകൾ ബേക്ക് ചെയ്തു, ഫ്രോസ്റ്റിങ്ങിൽ പുതുമകൾ കൊണ്ട് വന്നു ഈ അവധിക്കാലത്ത് കുറച്ചു മധുരതരമായ കഥകൾ മെനയൂ.
- സെർവിംഗ് - 6
- തയ്യാറാക്കൽ - 10 മിനിട്ട്
- ബേക്കിംഗ് - 20 മിനിട്ട്
ചേരുവകൾ:
കപ്പ് കേക്കിനായി:
- 200 ഗ്രാം (1/2 ടിൻ)നെസ്റ്റലെ മിൽക്മെയ്ഡ്
- 3/4 കപ്പ്മൈദ
- 1/2 ടീസ്പൂൺബേക്കിംഗ് സോഡാ
- 3/4 ടീസ്പൂൺബേക്കിംഗ് പൗഡർ
- 6 ടേബിൾസ്പൂൺ ഉരുക്കിയ വെണ്ണ
- 1 ടീസ്പൂൺവാനില എസ്സെൻസ്
ഫ്രോസ്റ്റിങ്ങിനായി:
- 3 ടേബിൾസ്പൂൺമധുരമില്ലാത്ത കൊക്കോ പൗഡർ
- 1 ടീസ്പൂൺവാനില എസ്സെൻസ്
- 1 കപ്പ്പൊടിച്ച പഞ്ചസാര
- 4 ടേബിൾസ്പൂൺമയപ്പെടുത്തിയ വെണ്ണ
എങ്ങനെ ഉണ്ടാക്കാം കപ്പ് കേക്ക്
- മൈദ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് അരിക്കുക. നെസ്റ്റലെ മിൽക്മെയ്ഡ്, വെണ്ണ, വാനില എസ്സെൻസ് എന്നിവ ചേർത്ത് അടിച്ചു പതപ്പിക്കുക. അരിച്ച ചേരുവകൾ മിൽക്മെയ്ഡ് മിശ്രിതത്തിലേക്ക് യോജിപ്പിക്കുക.
- 150o സെൽഷ്യസിൽ ഓവൻ ചൂടാക്കി വെക്കുക . മിശ്രിതം മോൾഡുകളിലേക്കു ¾ ഭാഗം വരെ നിറച്ച് 150o സെൽഷ്യസിൽ 20 നിമിഷമോ പാകം ആകുന്ന വരെയോ ബേക്ക് ചെയ്യുക. തണുപ്പിച്ച് മാറ്റി വെയ്ക്കുക.
- ഫ്രോസ്റ്റിങ്ങിനായി, കൊക്കോ പൗഡർ, വാനില എസ്സെൻസ്, പൊടിച്ച പഞ്ചസാര, വെണ്ണ എന്നിവ ചേർത്ത് ഒരുമിച്ചു വരുകയും ലഘുവാകുന്ന വരെയും പതപ്പിക്കുക. ഫ്രോസ്റ്റിങ് പൈപ്പിങ് ബാഗിൽ നിറച്ച് കപ്പ് കേക്ക് അലങ്കരിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs