കോഫി പന്നകോട്ട Recipe

ഇറ്റലിയുടെ പ്രണയാർദ്രമായ മധുരം നുകരൂ, പന്നകോട്ട എന്ന പാകം ചെയ്ത ക്രീം ആയ പുരാതന വിഭവത്തിലൂടെ. മൃദുവും മയമുള്ളതും കൊഴുത്ത മോഹിപ്പിക്കുന്ന സുഗന്ധവും ദിവ്യമായ രുചിയുമുള്ള കയ്പും മധുരവുമായ മധുരം, ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കാനുള്ള വഴിയാണ്.

 • സെർവിംഗ് - 6
 • തയ്യാറാക്കൽ - 20 മിനിട്ട്
 • ചില്ലിംഗ് - 120 മിനിട്ട്

Ingredients for കോഫി പന്നകോട്ട

 • 200 ഗ്രാം (1/2 ടിൻ) നെസ്റ്റലെ മിൽക്മെയ്ഡ്
 • 400 ഗ്രാം നെസ്റ്റലെ എ+ നറിഷ് തൈര്
 • 75 മില്ലി (½ കപ്പ്) നെസ്റ്റലെ എ+ നറിഷ് പാൽ
 • 2 ടേബിൾസ്പൂൺ നെസ്റ്റലെ ക്ലാസിക് കാപ്പി
 • 2 ടേബിൾസ്പൂൺ വെള്ളം
 • 200 മില്ലി ഫ്രഷ് ക്രീം
 • 5 ഗ്രാം ചൈന ഗ്രാസ്(അഗർ അഗർ)
 • 1/2 കപ്പ് അരിഞ്ഞ വാൾനട്ട്

എങ്ങനെ ഉണ്ടാക്കാം കോഫി പന്നകോട്ട

 • തൈര് ഒരു മസ്ലിൻ തുണിയിലൊഴിച്ചു ½ മണിക്കൂർ തൂക്കിയിട്ടാൽ ജലാംശം പോയ തൈര് ലഭിക്കും. 2 ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ കാപ്പി പൊടി കലക്കുക.
 • ജലാംശം പോയ തൈര്, അലിയിച്ച കാപ്പി, നെസ്റ്റലെ മിൽക്മെയ്ഡ്, ക്രീം എന്നിവ ഒരു സോസ് പാനിൽ യോജിപ്പിക്കുക. ചെറിയ തീയിൽ പാകം ചെയ്തു തിള വരുന്നത് വരെ തുടരെ ഇളക്കുക. തീയിൽ നിന്ന് മാറ്റിവെയ്ക്കുക.
 • ചൈന ഗ്രാസ് കഷണങ്ങളാക്കി പാലിൽ ചേർത്ത് അലിയുന്ന വരെ ചൂടാക്കുക. ചൂടായ മിൽക്മെയ്ഡ് മിശ്രിതത്തിലേക്ക് ഇളക്കി ചേർക്കുക. മിൽക്മെയ്ഡ് മിശ്രിതത്തിനെ മയം പുരട്ടിയ ജെല്ലി മോൾഡ്/ഒറ്റ മോൾഡുകളിലേക്കു അരിച്ചു റെഫ്രിജറേറ്ററിൽ തണുപ്പിക്കുക. സെറ്റ് ആയ ശേഷം, വിളമ്പുന്ന പാത്രത്തിലേക്ക് മറിച്ചിട്ടു വാൾനട്ട് കൊണ്ട് അലങ്കരിച്ച് വിളമ്പുക.
Recipe you might like
Related Articles