Sorry, you need to enable JavaScript to visit this website.
Skip to main content
Coffee Pannacotta

കോഫി പന്നകോട്ട റെസിപ്പികൾ

ഇറ്റലിയുടെ പ്രണയാർദ്രമായ മധുരം നുകരൂ, പന്നകോട്ട എന്ന പാകം ചെയ്ത ക്രീം ആയ പുരാതന വിഭവത്തിലൂടെ. മൃദുവും മയമുള്ളതും കൊഴുത്ത മോഹിപ്പിക്കുന്ന സുഗന്ധവും ദിവ്യമായ രുചിയുമുള്ള കയ്പും മധുരവുമായ മധുരം, ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കാനുള്ള വഴിയാണ്.

  • സെർവിംഗ് - 6
  • തയ്യാറാക്കൽ - 20 മിനിട്ട്
  • ചില്ലിംഗ് - 120 മിനിട്ട്

ചേരുവകൾ:

  • 200 ഗ്രാം (1/2 ടിൻ)നെസ്റ്റലെ മിൽക്മെയ്ഡ്
  • 400 ഗ്രാംനെസ്റ്റലെ എ+ നറിഷ് തൈര്
  • 75 മില്ലി (½ കപ്പ്)നെസ്റ്റലെ എ+ നറിഷ് പാൽ
  • 2 ടേബിൾസ്പൂൺനെസ്റ്റലെ ക്ലാസിക് കാപ്പി
  • 2 ടേബിൾസ്പൂൺവെള്ളം
  • 200 മില്ലിഫ്രഷ് ക്രീം
  • 5 ഗ്രാംചൈന ഗ്രാസ്(അഗർ അഗർ)
  • 1/2 കപ്പ്അരിഞ്ഞ വാൾനട്ട്

എങ്ങനെ ഉണ്ടാക്കാം കോഫി പന്നകോട്ട

  • തൈര് ഒരു മസ്ലിൻ തുണിയിലൊഴിച്ചു ½ മണിക്കൂർ തൂക്കിയിട്ടാൽ ജലാംശം പോയ തൈര് ലഭിക്കും. 2 ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ കാപ്പി പൊടി കലക്കുക.
  • ജലാംശം പോയ തൈര്, അലിയിച്ച കാപ്പി, നെസ്റ്റലെ മിൽക്മെയ്ഡ്, ക്രീം എന്നിവ ഒരു സോസ് പാനിൽ യോജിപ്പിക്കുക. ചെറിയ തീയിൽ പാകം ചെയ്തു തിള വരുന്നത് വരെ തുടരെ ഇളക്കുക. തീയിൽ നിന്ന് മാറ്റിവെയ്ക്കുക.
  • ചൈന ഗ്രാസ് കഷണങ്ങളാക്കി പാലിൽ ചേർത്ത് അലിയുന്ന വരെ ചൂടാക്കുക. ചൂടായ മിൽക്മെയ്ഡ് മിശ്രിതത്തിലേക്ക് ഇളക്കി ചേർക്കുക. മിൽക്മെയ്ഡ് മിശ്രിതത്തിനെ മയം പുരട്ടിയ ജെല്ലി മോൾഡ്/ഒറ്റ മോൾഡുകളിലേക്കു അരിച്ചു റെഫ്രിജറേറ്ററിൽ തണുപ്പിക്കുക. സെറ്റ് ആയ ശേഷം, വിളമ്പുന്ന പാത്രത്തിലേക്ക് മറിച്ചിട്ടു വാൾനട്ട് കൊണ്ട് അലങ്കരിച്ച് വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid