തേങ്ങാ റോസ് മോദക്ക് Recipe
തേങ്ങയുടെയും റോസിന്റെയും രമണീയ സ്വാദുകൾ ഒത്തു ചേർന്ന ഈ റെസിപ്പി നിങ്ങൾക്ക് വായ് നിറച്ചു ആനന്ദം പകരും.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 15 മിനിട്ട്
- പാചകം - 20 മിനിട്ട്
Ingredients for തേങ്ങാ റോസ് മോദക്ക്
- ½ ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
- ¾ കപ്പ് മാഗ്ഗി തേങ്ങാപ്പാൽ പൊടി
- 2 കപ്പ് ചിരകിയ തേങ്ങ
- 2 ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്
- 1 ടേബിൾസ്പൂൺ റോസ് വാട്ടർ
- 2 ടേബിൾസ്പൂൺ അരിഞ്ഞ നട്ട്സ്
എങ്ങനെ ഉണ്ടാക്കാം തേങ്ങാ റോസ് മോദക്ക്
- ചുവടു കട്ടിയുള്ള ഒരു പാനിൽ നെസ്റ്റലെ മിൽക്മെയ്ഡ്, തേങ്ങാപ്പാൽ പൊടി, ചിരകിയ തേങ്ങാ എന്നിവ യോജിപ്പിക്കുക. കൈവിടാതെ ഇളക്കിക്കൊണ്ട് ഈ മിശ്രിതം ചൂടാക്കുക.
- ചൂടാകുമ്പോൾ, മിശ്രിതം പാനിന്റെ അരികുകൾ വിട്ടു വരുന്ന വരെ കുറഞ്ഞ തീയിൽ പാകം ചെയ്യുക. തീയിൽ നിന്ന് മാറ്റി ചെറുതായി തണുക്കാൻ വെയ്ക്കുക.
- മിശ്രിതത്തിനെ രണ്ടു ഭാഗങ്ങളാക്കുക. ഒരു ഭാഗം മാറ്റി വെയ്ക്കുക. മറ്റേ ഭാഗത്തേക്കു ബീറ്റ്റൂട്ട് ജ്യൂസും റോസ് വാട്ടറും ചേർത്ത് ഒരു നിമിഷം പാകം ചെയ്യുക. തീയിൽ നിന്ന് മാറ്റുക.
- മോദക്ക് മോൾഡിലേക്ക് ഒരു പകുതി തേങ്ങാ മിശ്രിതവും മറു പകുതി റോസ് മിശ്രിതവും നിറക്കുക. ഒരു കുഴിയുണ്ടാക്കി അതിൽ അരിഞ്ഞ നട്ട്സ് ചേർക്കുക. രണ്ടും കൂടെ അമർത്തുക. അൺമോൾഡ് ചെയ്തു വിളമ്പുന്ന പാത്രത്തിൽ വെയ്ക്കുക. ബാക്കിയുള്ള മിശ്രിതവും ഇതേ രീതിയിൽ ചെയ്യുക. റോസ് ഇതളുകൾ കൊണ്ട് അലങ്കരിച്ചു വിളമ്പുക.
Recipe you might like
Related Articles