തേങ്ങ മൈസ് Recipe
കുട്ടികളെ ആവേശത്തിൽ തുള്ളി ചാടിക്കാൻ പോന്ന ഒരു ഉജ്ജ്വലവും എന്നാൽ ലഘുവുമായ റെസിപ്പി ! മൊരിഞ്ഞതും മൃദുവുമായ വൈപരീത്യങ്ങളുടെ മികവും ജീവിതത്തിന്റെ ചെറിയ മധുരങ്ങളുടെ സന്തോഷവും ഈ തേങ്ങ മൈസ് കൊണ്ട് വരുന്നു.
- സെർവിംഗ് - 12
- തയ്യാറാക്കൽ - 30 മിനിട്ട്
Ingredients for തേങ്ങ മൈസ്
- 1/2 ടിൻ (200 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
- 3 കപ്പ് (200 ഗ്രാം) ഡെസിക്കേറ്റഡ് തേങ്ങ
- 1 കപ്പ് (100 ഗ്രാം) ഐസിങ് ഷുഗർ
- 4 ഗ്ലേസ്ഡ് ചെറി
- 24 ബദാം
- 10-12 പാകം ചെയ്യാത്ത നൂഡിൽ നാരുകൾ
- 24 വെള്ളി ബോളുകൾ
എങ്ങനെ ഉണ്ടാക്കാം തേങ്ങ മൈസ്
- ½ കപ്പ് ചിരകിയ തേങ്ങ പൊതിയാനായി മാറ്റി വയ്ക്കുക. നെസ്റ്റലെ മിൽക്മെയ്ഡ്, ഡെസിക്കേറ്റഡ് തേങ്ങ, ഐസിങ് ഷുഗർ എന്നിവ കുഴച്ചു മൃദുവായ ഒരു മാവു തയ്യാറാക്കുക.
- ഒരു നാരങ്ങാ വലുപ്പത്തിൽ മാവിന്റെ ഒരു ഉരുള എടുത്ത്, നീളമുള്ള ഒരു എലിയുടെ രൂപത്തിലാക്കുക. ഡെസിക്കേറ്റഡ് തേങ്ങ കൊണ്ട് പൊതിയുക.
- കണ്ണുകൾക്കായി വെള്ളി ബോളുകൾ , മൂക്കിനായി ഗ്ലേസ്ഡ് ചെറി, വാലിനു നൂഡിൽ നാരുകൾ എന്നിങ്ങനെ ഉപയോഗിക്കുക. വിളമ്പുന്നതിനു മുൻപ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
Recipe you might like
Related Articles