Sorry, you need to enable JavaScript to visit this website.
Skip to main content

തേങ്ങ മൈസ് റെസിപ്പികൾ

കുട്ടികളെ ആവേശത്തിൽ തുള്ളി ചാടിക്കാൻ പോന്ന ഒരു ഉജ്ജ്വലവും എന്നാൽ ലഘുവുമായ റെസിപ്പി ! മൊരിഞ്ഞതും മൃദുവുമായ വൈപരീത്യങ്ങളുടെ മികവും ജീവിതത്തിന്റെ ചെറിയ മധുരങ്ങളുടെ സന്തോഷവും തേങ്ങ മൈസ് കൊണ്ട് വരുന്നു.

  • സെർവിംഗ് - 12
  • തയ്യാറാക്കൽ - 30 മിനിട്ട്

ചേരുവകൾ:

  • 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
  • 3 കപ്പ് (200 ഗ്രാം)ഡെസിക്കേറ്റഡ് തേങ്ങ
  • 1 കപ്പ് (100 ഗ്രാം)ഐസിങ് ഷുഗർ
  • 4ഗ്ലേസ്ഡ് ചെറി
  • 24ബദാം
  • 10-12പാകം ചെയ്യാത്ത നൂഡിൽ നാരുകൾ
  • 24വെള്ളി ബോളുകൾ

എങ്ങനെ ഉണ്ടാക്കാം തേങ്ങ മൈസ്

  • ½ കപ്പ് ചിരകിയ തേങ്ങ പൊതിയാനായി മാറ്റി വയ്ക്കുക. നെസ്റ്റലെ മിൽക്മെയ്ഡ്, ഡെസിക്കേറ്റഡ് തേങ്ങ, ഐസിങ് ഷുഗർ എന്നിവ കുഴച്ചു മൃദുവായ ഒരു മാവു തയ്യാറാക്കുക.
  • ഒരു നാരങ്ങാ വലുപ്പത്തിൽ മാവിന്റെ ഒരു ഉരുള എടുത്ത്, നീളമുള്ള ഒരു എലിയുടെ രൂപത്തിലാക്കുക. ഡെസിക്കേറ്റഡ് തേങ്ങ കൊണ്ട് പൊതിയുക.
  • കണ്ണുകൾക്കായി വെള്ളി ബോളുകൾ , മൂക്കിനായി ഗ്ലേസ്ഡ് ചെറി, വാലിനു നൂഡിൽ നാരുകൾ എന്നിങ്ങനെ ഉപയോഗിക്കുക. വിളമ്പുന്നതിനു മുൻപ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid