തേങ്ങ ലഡ്ഡു Recipe

തേങ്ങാ ലഡ്ഡൂ കഴിക്കാൻ രുചികരവും ആഘോഷങ്ങളിലും മറ്റവസരങ്ങളിലും ഉണ്ടാക്കപ്പെടുന്നതുമാണ്. വറുത്ത തേങ്ങയുടെ മികച്ച രുചിയുള്ളവയാണ് ഈ ആസ്വാദ്യകരമായ വെളുത്ത തേങ്ങാ ലഡ്ഡൂ. വേറെന്താ, ഇവയുണ്ടാക്കാൻ വളരെ എളുപ്പവുമാണ്. ആർദ്രവും രസപൂർണവുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകതയെങ്കിലും ഞങ്ങളുടെ നിർദേശം നിങ്ങൾ കുട്ടികളെയും കൂട്ടി തണുത്ത മിശ്രിതം വിവിധ ആകാരത്തിലും വലുപ്പത്തിലും ഉരുട്ടാൻ സഹായിക്കാൻ ആവശ്യപ്പെട്ടു ഇതൊരു വിനോദകരമായ അനുഭവം ആക്കി മാറ്റുക എന്നതാണ്. നെസ്റ്റലെ മിൽക്ക് മെയ്ഡ് ആണ് ഈ തേങ്ങാ ലഡ്ഡൂ റെസിപ്പി നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. നെസ്റ്റലെ മിൽക്ക് മെയ്ഡ് കൊണ്ട് എങ്ങനെ തേങ്ങാ ലഡ്ഡൂ ഉണ്ടാക്കാം എന്ന് പഠിക്കൂ. ഈ തേങ്ങാ ലഡ്ഡൂ ഉണ്ടാക്കാൻ പഠിച്ച ശേഷം, നിങ്ങൾക്ക് കുട്ടികളെയും ഇത് പഠിപ്പിക്കാം.

  • സെർവിംഗ് - 10
  • തയ്യാറാക്കൽ - 10 മിനിട്ട്
  • പാചകം - 15 മിനിട്ട്

Ingredients for തേങ്ങ ലഡ്ഡു

  • 1 ടിൻ (400 ഗ്രാം) നെസ്റ്റലെ മിൽക്മെയ്ഡ്
  • 5 കപ്പ് (350 ഗ്രാം) ചിരകിയ തേങ്ങ

എങ്ങനെ ഉണ്ടാക്കാം തേങ്ങ ലഡ്ഡു

  • ഒരു കപ്പ് ചിരകിയ തേങ്ങ മാറ്റി വയ്ക്കുക. നെസ്റ്റലെ മിൽക്ക് മെയ്ഡും ബാക്കിയുള്ള ചിരകിയ തേങ്ങയും അടി കട്ടിയുള്ള ഒരു പാനിൽ ഇട്ടു നല്ലവണ്ണം ഇളക്കുക. ഈ മിശ്രിതം ചൂടാക്കി, അടിയിൽ പിടിക്കാതിരിക്കാനായി കൈവിടാതെ ഇളക്കുക.
  • തീ കുറച്ചു മിശ്രിതം പാനിന്റെ അരികിൽ നിന്ന് വിട്ടു വരുന്ന വരെ പാകം ചെയ്യുക(ഏകദേശം 5 നിമിഷം). തീയിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക.
  • തണുത്ത ശേഷം, ചെറിയ ഭാഗങ്ങളെടുത്തു എന്ന പുരട്ടിയ കൈ കൊണ്ട് ഉരുട്ടി ലഡ്ഡുവാക്കുക. മാറ്റി വെച്ച ചിരകിയ തേങ്ങയിൽ ലഡ്ഡു ഉരുട്ടുക. ലഡ്ഡു വിളമ്പാൻ തയ്യാറാണ്.
Recipe you might like
Related Articles