സിട്രസ് സിന്നമൺ ഡെലിറ്റ് റെസിപ്പികൾ
നിങ്ങളുടെ രസമുകുളങ്ങളെ സ്വാദിന്റെ പകർന്നാട്ടത്തിൽ ആനന്ദിപ്പിക്കൂ. ഈ സ്വാദിഷ്ഠവും ലഘുവുമായ 3 - സ്റ്റെപ് റെസിപ്പി ഏതു വിരുന്നും അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ചതും, മോടിയുള്ളതും, രമണീയവുമായ ഒന്നാണ്.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 20 മിനിട്ട്
- ചില്ലിംഗ് - 120 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- 100 ഗ്രാംനെസ്റ്റലെ എ+ നറിഷ് തൈര്
- 1 കപ്പ്മാമ്പഴച്ചാറ്
- 1/2 കപ്പ്ഫ്രഷ് ക്രീം
- 6ഓറഞ്ച്/മുസംബി
- 3 ടേബിൾസ്പൂൺ ബ്രൗൺ ഷുഗർ
- 1/2 ടീസ്പൂൺകറുവപ്പട്ട പൊടിച്ചത്
എങ്ങനെ ഉണ്ടാക്കാം സിട്രസ് സിന്നമൺ ഡെലിറ്റ്
- മിനുസമാകുന്ന വരെ നെസ്റ്റലെ മിൽക്മെയ്ഡ്, തൈര്, മാമ്പഴച്ചാറ് എന്നിവ ബീറ്റ് ചെയ്യുക. ക്രീം വിപ്പ് ചെയ്തു ഈ മിശ്രിതത്തിലേക്ക് ചേർക്കുക. മാമ്പഴ സോസ് തയ്യാറാണ്. റെഫ്രിജറേറ്ററിൽ വെച്ച് തണുപ്പിക്കുക
- ഓറഞ്ച്/മുസംബി തൊലി കളഞ്ഞു, ബ്രൗൺ ഷുഗറും കറുവപ്പട്ട പൊടിച്ചതും വിതറുക. ഫ്രിഡ്ജിൽ വയ്ക്കുക. ഓറഞ്ചിന്റെ /മുസംബിയുടെ കുറച്ചു കഷണങ്ങൾ അലങ്കാരത്തിനായി മാറ്റി വയ്ക്കുക.
- ഓറഞ്ചിൽ/മുസംബിയിൽ നിന്ന് ഊർന്നു വരുന്ന ജ്യൂസ് അരിച്ചു മാമ്പഴ സോസിൽ ചേർത്തിളക്കുക. 8 വിളമ്പുന്ന ബൗളുകളിലേക്കു ഒരേ അളവിൽ ഓറഞ്ച്/മുസംബി ഇടുക. അതിനു മുകളിലേക്ക് മാമ്പഴ സോസ് ഒഴിക്കുക. ബാക്കി വെച്ചിരുന്ന പഴ കഷണങ്ങൾ കൊണ്ട് അലങ്കരിച്ചു വിളമ്പുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ