
ക്രിസ്മസ് ഫ്രൂട്ട് കേക്ക് റെസിപ്പികൾ
ഈ എളുപ്പം പിന്തുടരാവുന്ന റെസിപ്പിക്കു ശേഷം നിങ്ങൾ ഒരിക്കലും കടയിൽ നിന്ന് ക്രിസ്മസ് കേക്ക് വാങ്ങുകയില്ല. പഴങ്ങൾ കുതിർക്കുന്നതിലെ സുഖാനുഭൂതിയും ശീതകാല വായുവിൽ നിറയുന്ന ഇളം ചൂടുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സൗരഭ്യവും അത്യാകർഷകമാണ്. നിങ്ങൾ ഗംഭീരമായി ക്രിസ്മസ് ആഘോഷിക്കുന്ന ഒരാളല്ലെങ്കിലും, ഈ രുചികരമായ ഫ്രൂട്ട് കേക്ക് നിങ്ങളുടെ മനസ്സ് മാറ്റും എന്നുറപ്പാണ്.
- സെർവിംഗ് - 10
- തയ്യാറാക്കൽ - 40 മിനിട്ട്
- ബേക്കിംഗ് - 60 മിനിട്ട്
ചേരുവകൾ:
- 1 ടിൻ (400 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
- ½ കപ്പ് (75 ഗ്രാം)പഞ്ചസാര
- 1/3 കപ്പ് (50 മില്ലി)ഇളം ചൂടുള്ള വെള്ളം
- 2 കപ്പ് (200 ഗ്രാം)മൈദ (എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ്)
- 1 ടീസ്പൂൺബേക്കിംഗ് പൗഡർ
- 1 ടീസ്പൂൺബേക്കിംഗ് സോഡ
- 1/2 ടീസ്പൂൺദാൽചിനി(കറുവാപ്പട്ട) പൗഡർ
- ½ ടീസ്പൂൺജയ്ഫൽ (ജാതിക്ക) പൗഡർ
- 100 ഗ്രാംവെണ്ണ
- 150 മില്ലിസോഡ
- 1½ കപ്പ്(150 ഗ്രാം)അരിഞ്ഞ ഉണങ്ങിയ പഴങ്ങൾ
എങ്ങനെ ഉണ്ടാക്കാം ക്രിസ്മസ് ഫ്രൂട്ട് കേക്ക്
- ഓവൻ 180° Cൽ ചൂടാക്കി വെക്കുക. ഒരു വൃത്താകൃതിയിലുള്ള കേക്ക് ടിൻ മയം പുരട്ടി മൈദ തൂവുക. ഒരു പാനിൽ പഞ്ചസാര ചൂടാക്കി ബ്രൗൺ നിറം ആകുന്ന വരെ ഉരുക്കുക. ഇളം ചൂടുള്ള വെള്ളം ഒഴിച്ച് കാരമൽ സിറപ്പാക്കി മാറ്റി വെക്കുക.
- മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, കറുവാപ്പട്ട, ജാതിക്ക എന്നിവ 2 ഓ 3 ഓ തവണ അരിപ്പയിലൂടെ അരിക്കുക. 1 ടേബിൾസ്പൂൺ മൈദ തൂവി നുറുക്കിയ ഉണങ്ങിയ പഴങ്ങളെ പൊതിയുക.
- മൃദുവാക്കിയ വെണ്ണയും നെസ്റ്റലെ മിൽക്ക് മെയ്ഡും ഒരു ബൗളിൽ യോജിപ്പിക്കുക. അരിച്ച നനവില്ലാത്ത ചേരുവകളെ തീരുന്നതു വരെ സോഡയും കാരമൽ സിറപ്പും ഇടവിട്ട് ചേർത്ത് യോജിപ്പിക്കുക. നുറുക്കിയ ഉണങ്ങിയ പഴങ്ങൾ ചേർത്ത് മിശ്രിതം ശ്രദ്ധാപൂർവം യോജിപ്പിക്കുക.
- മയപ്പെടുത്തിയ ഒരു കേക്ക് ടിന്നിൽ ഈ മിശ്രിതം ഒഴിച്ച് 180° C ൽ ഏകദേശം 45 നിമിഷമോ കേക്ക് പാകപ്പെടുന്ന വരെയോ ബാക്ക് ചെയ്യുക. ഓവനിൽ നിന്ന് മാറ്റി, കുറച്ചു നേരം തണുക്കാൻ വെക്കുക. കേക്കിന്റെ അരികുകൾ അയവു വരുത്തിയ ശേഷം പ്ലേറ്റിലേക്കു മാറ്റുക. കുറച്ചാറിയ ശേഷം കഷ്ണങ്ങളാക്കി മുറിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
ബന്ധപ്പെട്ട ലേഖനങ്ങൾ