Sorry, you need to enable JavaScript to visit this website.
Skip to main content
Chocolate Walnut Spread

ചോക്ലേറ്റ് വാൾനട്ട് സ്പ്രെഡ് റെസിപ്പികൾ

കുരുക്കളുടെയും ചോക്ലേറ്റിന്റെയും സ്വാദ് നിറഞ്ഞ വീട്ടിലുണ്ടാക്കിയ ഈ സ്പ്രെഡ് നിങ്ങളുടെ കുട്ടികൾക്ക് സ്വർഗ്ഗത്തിൽ നിന്നൊരു വിരുന്നു തന്നെയാണ്. ബ്രെഡിന്റെയോ റൊട്ടിയുടെയോ മുകളിൽ പുരട്ടുകയോ പഴങ്ങളുടെ കൂടെ ഒരു അലങ്കാര ഡിപ് ആയി ഉപയോഗിക്കുകയോ ചെയ്തു ഒച്ചപ്പാടില്ലാതെ അവർ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കണ്ടാസ്വദിക്കൂ!

  • സെർവിംഗ് - 10
  • തയ്യാറാക്കൽ - 5 മിനിട്ട്
  • പാചകം - 10 മിനിട്ട്

ചേരുവകൾ:

  • 1 ടിൻ (400 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്
  • 50 ഗ്രാംകഷണങ്ങളാക്കി മുറിച്ച മിൽക്ക് ചോക്ലേറ്റ്
  • 1 ടേബിൾസ്പൂൺവെണ്ണ
  • 4 ടേബിൾസ്പൂൺ (20 ഗ്രാം)കൊക്കോ പൗഡർ
  • 1/2 കപ്പ്പരുപരുത്തതായി നുറുക്കിയ വാൾനട്ട്

എങ്ങനെ ഉണ്ടാക്കാം ചോക്ലേറ്റ് വാൾനട്ട് സ്പ്രെഡ്

  • ചോക്ലേറ്റും വെണ്ണയും ഒരു പാനിൽ കുറഞ്ഞ തീയിൽ ഉരുക്കി, കൊക്കോ പൗഡർ ഇട്ടു നല്ലവണ്ണം ഇളക്കി ചേർക്കുക.
  • കുറച്ചു കുറച്ചായി നെസ്റ്റലെ മിൽക്മെയ്ഡ് ഇട്ടു തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.
  • കട്ടിയാകുന്ന വരെ ഈ മിശ്രിതം ചെറിയ തീയിൽ പാകം ചെയ്ത ശേഷം വാൾനട്ട് ചേർത്ത് നല്ലവണ്ണം ഇളക്കുക. ചൂടാറിയ ശേഷം ഒരു കുപ്പിയിൽ സൂക്ഷിക്കുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid