Sorry, you need to enable JavaScript to visit this website.
Skip to main content
Chocolate Souffle

ചോക്കലേറ്റ് സൂഫ്ലെ റെസിപ്പികൾ

ഈ ഡെസ്സെർട്ട് ഒരിക്കലും വീട്ടിൽ ഉണ്ടാക്കാൻ പറ്റില്ലെന്ന നിങ്ങൾക്ക് തോന്നിയേക്കാം. കൊള്ളാം, മറ്റേതെങ്കിലും റെസിപ്പി ആണെങ്കിൽ അങ്ങനെ ആയെന്നും വരും. പക്ഷെ ഈ ഒരെണ്ണം കൊണ്ട് നിങ്ങൾക്ക് ഉറപ്പായും കടുപ്പമുള്ള പുറം കെട്ടും, ഭംഗിയും, ചോക്കലേറ്റ് അകവുമുള്ള മികച്ച സൂഫ്ലെ ഉണ്ടാക്കാം. വിഭജിച്ച് ഓരോ കഷണമാക്കി സ്റ്റൈലോടെ സെർവ് ചെയ്യാം.

  • സെർവിംഗ് - 6
  • തയ്യാറാക്കൽ - 20 മിനിട്ട്
  • ചില്ലിംഗ് - 60 മിനിട്ട്

ചേരുവകൾ:

  • 1 ടിൻ (400 ഗ്രാം)നെസ്‍ലെ മിൽക്ക്മെയ്ഡ്
  • 50 ഗ്രാംനെസ്‍ലെ ക്ലാസിക് മിൽക്ക് ചോക്കലേറ്റ്, മുറിച്ചത്
  • 2 കപ്പ്നെസ്‍ലെ a+ നറിഷ് മിൽക്ക്
  • 2-1/2 tbspജെലാറ്റിൻ
  • 1/2 കപ്പ് (75 മി.ലി.)വെള്ളം
  • 1-1/3 കപ്പ്ഫ്രെഷ് ക്രീം
  • 4 tbspകൊക്കോ പൌഡർ
  • 50 ഗ്രാംമുറിച്ച വാൾനട്ട്

എങ്ങനെ ഉണ്ടാക്കാം ചോക്കലേറ്റ് സൂഫ്ലെ

  • ഐസിൽ ക്രീം അടിച്ച് മയപ്പെടുത്തി പതപ്പിക്കുക (സോഫ്റ്റ് പീക്ക് സ്റ്റേജ്), തണുപ്പിച്ച് വെക്കുക
  • പാലിൽ കൊക്കോ ചേർത്ത് ഒരു പാനിലെ ചൂടുവെള്ളത്തിൽ ചൂടാക്കി മയമുള്ള പേസ്റ്റ് ആക്കുക. ½ കപ്പ് വെള്ളത്തിൽ ജെലാറ്റിൻ മിക്സ് ചെയ്ത്, ഒരു പാനിലെ ചൂടുവെള്ളത്തിൽ അലിയിക്കുക. അലിയിച്ച ജെലാറ്റിനിൽ കൊക്കോ പേസ്റ്റും നെസ്‍ലെ മിൽക്ക്മെയ്ഡും ചേർക്കുക. നന്നായി മിക്സ് ചെയ്യുക.
  • അടിച്ചെടുത്ത് തണുപ്പിച്ച ക്രീം (2 tbsp ക്രീം ഡെക്കറേഷന് മാറ്റി വെക്കുക), മിശ്രണത്തിൽ വാൾനട്ടും മുറിച്ചിട്ട ചോക്കലേറ്റും (ഗാർണിഷ് ചെയ്യാൻ 2 tbsp മാറ്റിവെക്കുക) ചേർത്ത് നന്നായി മിക്സ് ചെയ്യുക.
  • മിശ്രണം നനവുള്ള സൂഫ്ലെ ഡിഷിലേക്ക് ഒഴിച്ച്, തണുപ്പിക്കുക. അടിച്ച ക്രീമും മുറിച്ച ചോക്കലേറ്റ് കഷണങ്ങളും കൊണ്ട് ഡെക്കറേറ്റ് ചെയ്ത് സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Buy Milkmaid