
ചോക്കലേറ്റ് മൊഡക്ക് റെസിപ്പികൾ
പരമ്പരാഗതവും ജനപ്രിയവുമായ മധുരപലഹാരത്തിന്റെ ഈ ആധുനിക ചോക്കലേറ്റ് വെർഷൻ ആസ്വദിക്കുക
- സെർവിംഗ് - 8
- തയ്യാറാക്കൽ - 15 മിനിട്ട്
- പാചകം - 20 മിനിട്ട്
ചേരുവകൾ:
- ½ ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- ½ tbspനെസ്ലെ എവരിഡേ ഷാഹി നെയ്യ്
- 1 കപ്പ്നെസ്ലെ a+ നറിഷ് മിൽക്ക്
- 1 tbspവിനാഗിരി അഥവാ നാരങ്ങാ നീര്
- 1 tbspകൊക്കോ പൌഡർ
- 1 tspകോൺ ഫ്ലോർ
എങ്ങനെ ഉണ്ടാക്കാം ചോക്കലേറ്റ് മൊഡക്ക്
- ഒരു പാനിൽ, നെയ്യ്, നെസ്ലെ മിൽക്ക്മെയ്ഡ്, പാൽ എന്നിവ ചൂടാക്കുക. ചെറുതീയിൽ കുക്ക് ചെയ്ത്, തിളക്കുന്നതുവരെ നിരന്തരം ഇളക്കുക.
- വിനാഗിരി/ നാരങ്ങാ നീര് ചേർത്ത് തുടർന്നും ഇളക്കുക. മിശ്രണം ചെറുതായി വേർതിരിയുന്നതിന് അനുവദിക്കുക. അൽപ്പം വെള്ളത്തിൽ കൊക്കോയും കോൺ മാവും ചേർത്ത് പേസ്റ്റ് ആക്കി, മിശ്രണത്തിലേക്ക് ഒഴിക്കുക.
- മിശ്രണം പാനിന്റെ സൈഡിൽ ഇളകുന്നതുവരെ മീഡിയം ഫ്ലേമിൽ കുക്കിംഗ് തുടരുക. ഫ്ലെയിമിൽ നിന്ന് എടുത്ത് പ്ലേറ്റിലേക്ക് മാറ്റുക.
- ചെറുതായി തണുത്താൽ, മിശ്രണം മൊഡക്കിന്റെ ഷേപ്പിൽ ആക്കി സെർവ് ചെയ്യുക!
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs