പാലടപ്രഥമൻ റെസിപ്പികൾ
കേരളത്തിന്റെ സമ്പന്നമായ രുചിഭേദങ്ങളിൽ പ്രഥമൻ റെസിപ്പി പലതരം ഉണ്ട്, എന്നാൽ ഈ ഒരെണ്ണം അവയിലെ റാണി ആണെന്നതിൽ തർക്കമില്ല. നെസ്ലെ എവരിഡേ ഷാഹി നെയ്യ്, അരി അട, പാൽ, പഞ്ചസാര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഇത് സാദാരണയായി തയ്യാറാക്കാൻ വളരെ നേരമെടുക്കും! എന്നാൽ, ലളിതവും സൌകര്യപ്രദവുമായ ഈ റെസിപ്പി, ഏതാനും മിനിട്ടുകൾ കൊണ്ട് അതിന്റെ സ്വാദ് നിങ്ങൾക്ക് ആസ്വദിക്കാമെന്ന് ഉറപ്പാക്കും.
- സെർവിംഗ് - 8
- തയ്യാറാക്കൽ - 20 മിനിട്ട്
- പാചകം - 20 മിനിട്ട്
ചേരുവകൾ:
- 1/2 ടിൻ (200 ഗ്രാം)നെസ്ലെ മിൽക്ക്മെയ്ഡ്
- 2 tbsp നെസ്ലെ എവരിഡേ ഷാഹി നെയ്യ്
- 3 കപ്പ്നെസ്ലെ a+ നറിഷ് മിൽക്ക്
- 1/2 കപ്പ്അട
- 4 കപ്പ്വെള്ളം
- 3 tbspഉണക്കമുന്തിരി
- 3 tbspഅണ്ടിപ്പരിപ്പ്, മുറിച്ചത്
എങ്ങനെ ഉണ്ടാക്കാം പാലടപ്രഥമൻ
- അട 2 മുതൽ 3 കപ്പ് തിളച്ച വെള്ളത്തിൽ ഇടുക, തീയിൽ നിന്ന് ഇറക്കി 15 മിനിട്ട് മൂടിവെക്കുക. വെള്ളം മുഴുവൻ ഊറ്റിക്കളയുക. ഫ്രൈയിംഗ് പാനിൽ നെയ്യ് ചൂടാക്കി അട അതിൽ ഇളം പിങ്ക് നിറത്തിൽ ഫ്രൈ ചെയ്യുക.
- ചുവടുകട്ടിയുള്ള പാനിൽ പാലും 1 കപ്പ് വെള്ളവും തിളപ്പിക്കുക, വേവിച്ച അട ഇട്ട് ചൂട് കുറച്ചുവെച്ച് സാവകാശം ഇളക്കുക. ഇളക്കിക്കൊണ്ടിരിക്കുക, 15 മിനിട്ട് കുക്ക് ചെയ്യുക.
- നെസ്ലെ മിൽക്ക്മെയ്ഡ് ചേർത്ത് നന്നായി ഇളക്കുക. 5 മിനിട്ട് കൂടി കുക്ക് ചെയ്യുക.
- തീയിൽ നിന്ന് ഇറക്കി, ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ഗാർണിഷ് ചെയ്ത് സെർവ് ചെയ്യുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാവുന്ന പാചകക്കുറിപ്പുകൾ
Related Blogs