
ആഘോഷിക്കൂ റമദാൻ ഈ സ്പെഷ്യൽ റെസിപ്പികൾ കൊണ്ട് ഇഫ്താർ ആസ്വദിക്കൂ
റമദാൻ അനേകം ജനങ്ങൾക്ക് ഉത്സാഹവും ആഘോഷവും ഒന്നിച്ച് നൽകുന്നു. കുടുംബങ്ങൾ സ്നേഹത്തോടെ ആഘോഷിക്കുന്നതിനാൽ അത് ജനങ്ങളെ ഒരുമിപ്പിക്കുന്നു. ഓരോരുത്തരും കാത്തിരിക്കുന്ന ഒന്നാണ് ഇഫ്താർ സൽക്കാരം. സ്വാദിഷ്ടമായ ഈ ഡെസ്സെർട്ട് റെസിപ്പികൾ കൊണ്ട് റമദാൻ ആഘോഷിക്കൂ, പെരുന്നാളിന് പ്രത്യേക മാധുര്യമേകൂ-
ഷാഹി തുക്ക്ഡ റെസിപ്പി
ഹൈദരാബാദിന്റെ രുചിക്കൂട്ടിൽ നിന്നുള്ള ഈ റോയൽ ഡെസ്സെർട്ട് ക്രഞ്ചി, സിൽക്കി ഘടനയുടെ സമന്വയമാണ്. റമദാൻ വേളയിൽ ഏവർക്കും ആനന്ദമേകുന്ന ഈ ഷാഹി തുക്ക്ഡ റെസിപ്പി നിങ്ങളെ കൂടുതലിനായി കൊതിപ്പിക്കും.
റെസിപ്പി കാണുക!ഷീർ കുർമ റെസിപ്പി
റോയൽ ഷീർ കുർമ കൊണ്ട് ഈദ് ആഘോഷം ഗംഭീരമാക്കുക! നറുമണമുള്ള ഈ സിൽക്കൻ പുഡിംഗിന്റെ ഉത്ഭവം മുഗൾ കാലഘട്ടത്തിലാണ്, ഡ്രൈഡ് ഡേറ്റ്സും ശുദ്ധ നെയ്യും ചേർക്കുന്ന ഇതിന്റെ ഉർദു പരിഭാഷ ‘മാധുര്യമേറിയ പാൽ’ എന്നാണ്. വീട്ടിൽ പുനരാവിഷ്ക്കരിക്കൂ ലളിതവും ആധികാരികവുമായ ഈ റെസിപ്പി, ശുഭമുഹൂർത്തങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കൂ.
റെസിപ്പി കാണുക!ഡബിൾ കാ മീട്ട റെസിപ്പി
ഷാഹി തുക്ക്ഡയുടെ രുചികരമായ ഹൈദരാബാദി പതിപ്പാണ് ഡബിൾ കാ മീട്ട, റമദാന് പരമ്പരാഗതമായ ഡെസ്സെർട്ട്. മധുരം ചേർത്ത കണ്ടൻസ്ഡ് മിൽക്കിൽ കുതിർത്ത ഫ്രൈഡ് ബ്രെഡ് കൊണ്ട് ഉണ്ടാക്കി, ഡ്രൈ ഫ്രൂട്ട്സ് ടോപ്പ് ചെയ്തുള്ള ഞങ്ങളുടെ ഡബിൾ കാ മീട്ട റെസിപ്പി നിങ്ങളുടെ മാധുര്യം കൂട്ടും, നിങ്ങൾ കൂടുതൽ ആവശ്യപ്പെടുകയും ചെയ്യും.
റെസിപ്പി കാണുക!മൽപ്പുവ വിത് റാബ്ഡി റെസിപ്പി
നിങ്ങളുടെ റമദാൻ ആഘോഷത്തിന് മാറ്റ് കൂട്ടാൻ മൽപ്പുവ വിത് റാബ്ഡിയോളം മറ്റൊന്നില്ല. ആശ്ചര്യകരമാം വിധം എളുപ്പത്തിൽ ഉണ്ടാക്കാം, ക്രീമി ചിൽഡ് റാബ്ഡിയുടെ ടോപ്പിംഗോടെയാണ് ഗോൾഡൻ മൽപ്പുവ സെർവ്വ് ചെയ്യുന്നത്, ഇവ ഒന്നിച്ചുള്ള തികച്ചും സ്വാദിഷ്ടമായ ഈ വിഭവം കഴിച്ചുകൊണ്ടേയിരിക്കാൻ തോന്നും.
റെസിപ്പി കാണുക!മൂങ് ദാൽ ഹൽവ റെസിപ്പി
മൂങ് ദാൽ കാ ഹൽവ ഒരു സ്പെഷ്യൽ റമദാൻ റെസിപ്പിയാണ്. ഹൃദ്യമായ ഒരു ഭക്ഷണത്തിന് ഒടുവിൽ കഴിക്കാൻ മികച്ചതാണ് മൂങ് ദാൽ ഹൽവ, അതുതന്നെ ഒരു ഭക്ഷണമായും കഴിക്കാം. അടുക്കളയിലൂടെ വ്യാപിക്കുന്ന പരിമളവും ഈ ഡെസ്സെർട്ട് പോലെ തന്നെ വശ്യമാണ്.
റെസിപ്പി കാണുക!സേമിയാ പായസം റെസിപ്പി
നിങ്ങളുടെ റമദാൻ ആഘോഷങ്ങൾക്ക് ഈ വിഭവം കൂടുതൽ സ്വാദേകും, സേമിയ ഇല്ലാതെ റമദാൻ സൽക്കാരം പൂർണമാകില്ല. വെർമിസെലി ഉപയോഗിച്ചുള്ള ഈ ലളിതമായ സൌത്ത് ഇന്ത്യൻ ഡെസ്സെർട്ട് ഉണ്ടാക്കാൻ സൂപ്പർ ഈസിയാണ്, പെട്ടെന്ന് തയ്യാറാക്കാം.
റെസിപ്പി കാണുക!പൈനാപ്പിൾ ബസുന്ദി റെസിപ്പി
റമദാൻ സൽക്കാരത്തിൽ, ആളുകൾ ഈ സ്പെഷ്യൽ ഇഫ്താർ വിഭവം വീണ്ടും ചോദിച്ചു വാങ്ങട്ടെ. കട്ടിയുള്ള പാൽ കൊണ്ട് റാബ്ഡി പോലുള്ള ഡെസ്സെർട്ടാണ് ബസുന്ദി. പൈനാപ്പിൾ കൂടി ചേർത്താൽ ഇത് രുചിയുടെ നെറുകയിലെത്തും!
റെസിപ്പി കാണുക!കലാകന്ദ് റെസിപ്പി
ഈ കലാകന്ദ് റെസിപ്പി കൊണ്ട് നിങ്ങളുടെ റമദാന് ആശ്ചര്യത്തിന്റെയും ഫ്ലേവറിന്റെയും മേമ്പൊടി ചേർക്കുക. ഫ്ലേവറുകളുടെ വേറിട്ട ബ്ലെൻഡ് ആണ് കലാകന്ദ്. പനീർ, കണ്ടെൻസ്ഡ് മിൽക്ക്, ഡ്രൈ ഫ്രൂട്ട് എന്നിവയും അൽപ്പം ഏലയ്ക്ക ചേർത്തുള്ള ഫ്ലേവറും കൊണ്ട് തയ്യാറാക്കുന്ന ഈ ഡെസ്സെർട്ട് പ്ലേറ്റിൽ സെർവ്വ് ചെയ്യുന്ന സ്വാദിഷ്ട വിഭവമാണ്.
റെസിപ്പി കാണുക!ബദാം ദൂത് റെസിപ്പി
ഉന്മേഷദായകം, ആനന്ദകരം! നിങ്ങളുടെ നോമ്പുതുറ ഈ സ്പെഷ്യൽ ഇഫ്താർ റെസിപ്പി കൊണ്ടാകട്ടെ. മിൽക്ക്മെയ്ഡിൽ ബദാം പൊടിച്ച് ചേർത്ത്, കേസറിന്റെ പരിമളവും കൂടിയാകുമ്പോൾ, അത് ആഘോഷത്തിന് മാറ്റ് കൂട്ടുന്ന, ഉന്മേഷദായകവും വശ്യവുമായ പാനീയമാകുന്നു.
റെസിപ്പി കാണുക!മാവ ഖീർ റെസിപ്പി
ഖീറും റമദാനും ഒന്നിച്ച് പോകുന്നതാണ്. ഈ റീഗൽ ഡെസ്സെർട്ട് തികച്ചും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഈ ഡെലിക്കസി കൊണ്ട് ഏത് സമയത്തും രാജകീയ സൽക്കാരം ഒരുക്കാം, അനശ്വരമായ ഇഫ്താർ റെസിപ്പി കൊണ്ട് റമദാൻ സൽക്കാരത്തിന് പൂർണത നൽകുക.
റെസിപ്പി കാണുക!