
മധുരത്തോടുള്ള ആഗ്രഹം തൃപ്തിപ്പെടുത്താം, സമയവും ലാഭിക്കാം
ഈ ലോക്ഡൌൺ കാലത്ത് വീട്ടിൽ ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ജോലിയോടൊപ്പം സമയവും ഉണ്ട്. പലതും ചെയ്യാനും, ജീവിതത്തിൽ മാധുര്യം ആസ്വദിക്കാനും സാവകാശമുണ്ട്. നിങ്ങൾക്ക് സന്തോഷമേകുന്ന കാര്യങ്ങൾ സാവകാശത്തിൽ ചെയ്യാനുള്ള അവസരമാണ് ഉള്ളത്. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകുന്ന മധുര വിഭവങ്ങൾ തയ്യാറാക്കാൻ കേവലം 30 മിനിട്ട് മതിയാകും. വീട്ടിൽ ഉണ്ടാക്കാവുന്ന ക്വിക്ക് ആന്റ് ഈസി ഡെസ്സെർട്ടുകളുടെ ലിസ്റ്റ് ഇതാ, മതിയാകും വരെ ആസ്വദിക്കാം -
ആപ്പിൾ ക്രംബിൾ റെസിപ്പി
ഈ ഹംബിൾ ക്രംബിൾ ആത്യന്തികമായും വേഗത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഡെസ്സെർട്ട് ആണ്. നിങ്ങളുടെ പക്കൽ കുറച്ച് ആപ്പിൾ ഉണ്ടെങ്കിൽ, ഈ റെസിപ്പി ട്രൈ ചെയ്യാം, കാരണം ഇത് വളരെ ഈസിയായ ഡെസ്സെർട്ട് റെസിപ്പിയാണ്. നിങ്ങൾ ഇതിന് മുമ്പ് ബേക്ക് ചെയ്തിട്ടില്ലെങ്കിലും, ഇനി നിങ്ങൾ ബേക്കിംഗ് നിർത്തില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ആനന്ദകരമായ അനുഭൂതിക്ക് അൽപ്പം വനില ഐസ്ക്രീം അഥവാ അൽപ്പം വിപ്ഡ് ക്രീം ചേർത്ത് സെർവ്വ് ചെയ്യാം.
റെസിപ്പി കാണുക!ആമർഖന്ദ് റെസിപ്പി
ഒരു ശ്രീഖന്ദ് ആരാണ് ഇഷ്പ്പെടാത്തത്. വേനൽക്കാലത്തെ സ്വാദിഷ്ടമായ മാമ്പഴ സ്മരണകൾ വീണ്ടും ഉണർത്തുന്നതാണ് ആമർഖന്ദ് മാംഗോ ശ്രീഖന്ദ്. വീട്ടിൽ ഉണ്ടാക്കാവുന്ന, തികച്ചും തൃപ്തിയേകുന്ന ഈസി സ്വീറ്റ് റെസിപ്പിയാണ് ഇത്. ഈ റെസിപ്പി നിങ്ങൾക്ക് ഒരിക്കലും വേണ്ടെന്ന് വെക്കാനാകില്ല.
റെസിപ്പി കാണുക!ബ്രെഡ് പുഡിംഗ് റെസിപ്പി
ഈ ഓൾ-ഫേവറിറ്റ് റെസിപ്പി കൊണ്ട് ഇംഗ്ലീഷ് സ്റ്റൈലാകുക, ബ്രെഡ്, പാൽ, മുട്ട, പഞ്ചസാര എന്നിങ്ങനെ എളുപ്പം ലഭ്യമാകുന്ന മിൽക്ക്മെയ്ഡിൽ ചേർത്ത് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ പുഡിംഗ് നിങ്ങളുടെ ഉള്ളിൽ ആനന്ദമേകും. 1 ദിവസത്തെ ബ്രെഡ് മുഴുവൻ ഉപയോഗിക്കാനുള്ള മികച്ച മാർഗമെന്ന് മാത്രമല്ല, തികച്ചും ലളിതമായതിനാൽ നിങ്ങളിത് എപ്പോഴും ഉണ്ടാക്കിയേക്കും.
റെസിപ്പി കാണുക!കോക്കനട്ട് ലഡു റെസിപ്പി
സ്വാദിഷ്ടമായ ഈ വൈറ്റ് ലഡുവിന് വറുത്ത തേങ്ങാക്കൊത്തിന്റെ നറുമണമാണ് ഉള്ളത്. എളുപ്പം ഉണ്ടാക്കാവുന്ന ഈ സ്വീറ്റ് റെസിപ്പി നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം. ഓരോ ബൈറ്റിലും ജ്യൂസിയും സ്വാദിഷ്ടവും ആണെന്നത് ഈ വിഭവത്തിന്റെ സവിശേഷതയെന്ന് നിങ്ങൾ സമ്മതിക്കും. തണുപ്പിച്ച മിശ്രണം കൊണ്ട് എല്ലാ ഷേപ്പിലും സൈസിലും ലഡു ഉരുട്ടിയെടുക്കാൻ നിങ്ങളുടെ കുട്ടികളെയും കൂട്ടുന്നത് കൂടുതൽ രസകരമായിരിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
റെസിപ്പി കാണുക!എഗ്ലെസ് ബനാന കേക്ക് റെസിപ്പി
ബേക്കിംഗിൽ നിങ്ങൾ പുതിയതാണെങ്കിൽ, ഈ റെസിപ്പി ട്രൈ ചെയ്യുക. ലളിതമായ ഈ കേക്ക് റെസിപ്പി ഉണ്ടാക്കാൻ എളുപ്പമാണ്, വീടാകെ അതിന്റെ വശ്യമായ പരിമളം നിറയും. ഈ ബേസിക് കേക്ക് നന്നായി സൂക്ഷിച്ചുവെക്കാം, വീട്ടിലുള്ളവർ എടുത്തില്ലെങ്കിൽ, ഫ്രിഡ്ജിൽ അത് 3-4 ദിവസം ഇരിക്കും.
റെസിപ്പി കാണുക!കലാകന്ദ് റെസിപ്പി
പലരും വീട്ടിൽ ഉണ്ടാക്കാത്ത ഡെസ്സെർട്ട്, കലാകന്ദ് വേറിട്ട ഫ്ലേവറുകൾ കലർന്ന മധുര വിഭവമാണ്. പനീർ, കണ്ടെൻസ്ഡ് മിൽക്ക്, ഡ്രൈ ഫ്രൂട്ട്സ്, ഏലയ്ക്കയുടെ ഫ്ലേവർ എന്നിവ ചേർത്തുള്ള ഈ ഡെസ്സെർട്ട് പ്ലേറ്റിൽ സെർവ്വ് ചെയ്യുന്ന സ്വാദിഷ്ട വിഭവമാണ്. നിങ്ങൾ പരമ്പരാഗതമായ കലാകന്ദ് റെസിപ്പിയാണ് എടുക്കുന്നതെങ്കിൽ, ഈ ഡെസ്സെർട്ട് ഉണ്ടാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നേക്കും. പക്ഷെ, മിൽക്ക്മെയ്ഡിന്റെ ഈ ഈസി സ്വീറ്റ് റെസിപ്പി കൊണ്ട്, നിങ്ങൾക്ക് വെറും 25 മിനിട്ടിൽ കലാകന്ദ് തയ്യാറാക്കാം. മിൽക്ക്മെയ്ഡിന്റെ കലാകന്ദ് റെസിപ്പി പനീറിന്റെ അന്തർലീനമായ മാധുര്യമാണ് പ്രദാനം ചെയ്യുക.
റെസിപ്പി കാണുക!മാംഗോ ചീസ്കേക്ക് റെസിപ്പി
മാമ്പഴം അതേ രൂപത്തിൽ കഴിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെന്നുള്ളത് വാസ്തവമാണെങ്കിലും, മാമ്പഴ അനുഭൂതി പുതിയ ഉയരങ്ങളിൽ എത്തിക്കുന്ന ചില റെസിപ്പികൾ ഉണ്ട്. ഹോംമേഡ് കേക്ക് ചീസ്കേക്കിനുള്ള ഈ റെസിപ്പി തികച്ചും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇതിനെ മാംഗോ ബ്രീസ്-കേക്ക് എന്ന് വിളിച്ചാലോ?
റെസിപ്പി കാണുക!ട്രാഫിക് ലൈറ്റ്സ് റെസിപ്പി
ഈ ഫഡ്ജി, ഡെസ്സെർട്ട് കൊണ്ട് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഉല്ലാസ, ആഘോഷ ഭാവങ്ങൾ പുറത്തെടുക്കാം, കുസൃതികളിൽ നിന്ന് അവരെ ഇത് തടയുമെന്നതിൽ സംശയമില്ല! ആസ്വദിക്കൂ, ട്രാഫിക് ലൈറ്റ്സിന്റെ ക്വിക്ക് സ്വീറ്റ് റെസിപ്പി.
റെസിപ്പി കാണുക!സെവിയൻ പായസം റെസിപ്പി
വെർമിസെലി കൊണ്ടുള്ള ഈ ലൈറ്റ് സൌത്ത് ഇന്ത്യൻ ഡെസ്സെർട്ട്, ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള സ്വീറ്റ് റെസിപ്പിയാണ്, പെട്ടെന്ന് തയ്യാറാക്കാവുന്നതാണ്. പ്രതീക്ഷിക്കാതെ എത്തുന്ന അതിഥികൾക്ക്, അഥവാ കുട്ടികൾ പെട്ടെന്ന് ആവശ്യപ്പെടുമ്പോൾ ഇതാണ് ഉത്തമം! സീസൺ അനുസരിച്ച് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം!!
റെസിപ്പി കാണുക!ബ്രിഗഡൈറോസ് റെസിപ്പി
ബ്രിഗഡൈറോസ് ഒരു പരമ്പരാഗത ബ്രസീലിയൻ ഡെസ്സെർട്ട് ആണ്, പക്ഷെ നിങ്ങൾക്കത് വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാം. കണ്ടൻസ്ഡ് മിൽക്ക്, കൊക്കോ പൌഡർ, ബട്ടർ, ബാഹ്യ ലേയറിലെ ചോക്കലേറ്റ് സ്പ്രിംഗിൾ എന്നിവ കൊണ്ടാണ് ഈ ക്വിക്ക് ഡെസ്സെർട്ട് റെസിപ്പി ഉണ്ടാക്കുന്നത്.
റെസിപ്പി കാണുക!റോസ് മിൽക്ക് റെസിപ്പി
നിങ്ങളുടെ അനുദിന ഭക്ഷണത്തിൽനിന്നുള്ള ഉന്മേഷദായകമായ മാറ്റമാണ് റോസ് മിൽക്ക്. പ്രത്യേകിച്ചും സമയക്കുറവ് ഉള്ളപ്പോഴും, എന്നാൽ സ്വാദിഷ്ടവും ഉന്മേഷദായകവുമായ ഒന്ന് ആഗ്രഹിക്കുമ്പോഴും ഈ ക്വിക്ക് റെസിപ്പി ഉണ്ടാക്കുന്നത് എളുപ്പവും ഉല്ലാസകരവുമാണ്.
റെസിപ്പി കാണുക!വാട്ടർമെലൻ ലോളീസ് റെസിപ്പി
വാട്ടർമെലൻ ലോളീസ് എപ്പോഴും ഹിറ്റാണ്. ഉണ്ടാക്കാൻ എളുപ്പമാണ്, ക്വിക്ക് ഡെസ്സെർട്ട് റെസിപ്പിയും വോളിയയും പിന്തുടർന്നാൽ മാത്രം മതി, ഈ വേനൽചൂടിൽ നിങ്ങൾക്ക് ആസ്വദിക്കാൻ ഒരു ക്വിക്ക് ട്രീറ്റ്.
റെസിപ്പി കാണുക!ചോക്കലേറ്റ് ഫേസസ് റെസിപ്പി
വളരെ എളുപ്പമുള്ള ഡെസ്സെർട്ട് റെസിപ്പികളിൽ ഒന്നാണ് ചോക്കലേറ്റ് റെസിപ്പി. ചോക്കലേറ്റ് സ്വീറ്റിനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ ഇതാണ് ഉത്തമമാർഗം. കണ്ടൻസ്ഡ് മിൽക്ക് ചേർത്തുള്ള ഈ വിഭവം ഉണ്ടാക്കുന്നതും കഴിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും ആസ്വദിക്കാവുന്നതാണ്.
റെസിപ്പി കാണുക!